Nov 06, 2016
കന്യാസ്ത്രീകളുടെയും അയല്‍വാസിയുടെയും കരുണ നഷ്ടമായി; വിധവയായ വീട്ടമ്മ വീടീല്ലാതെ പെരുവഴിയില്‍
ആലപ്പുഴ: കുട്ടനാട്ട് താലൂക്കിലെ പുന്നക്കുന്നശ്ശേരിയിലെ ആരാധന മഠം വീടു വച്ചാതരാമെന്ന ഉറപ്പില്‍ വീടു പൊളിച്ച നിര്‍ധനയും വിധവയുമായ വീട്ടമ്മയും കുഞ്ഞുങ്ങളും പെരുവഴിയില്‍. കട്ടത്തറയില്സോഫിയെന്ന വീട്ടമ്മയും വിദ്യാര്‍ത്ഥികളായ മുന്നു കുഞ്ഞുങ്ങളുമാണ് കിടപ്പാടം നഷ്ടപ്പെട്ടു പെരുവഴിയില്‍ ആയിരിക്കുന്നത്. അയല്‍വാസിയും സമ്പന്നനുമായ ചേപ്പില വീട്ടില്‍ ഫിലിപ്പ് ചെറിയാനും സഹോദരന് ജേക്കബ് ചെറിയാനും ബഹുനില കട്ടിടം നിര്‍മ്മിക്കാനായി നടത്തിയ ഭൂമി നിരപ്പാക്കലിലാണ് സാമാന്യ നല്ല വീടായിരുന്ന സോഫീയുടെ വീടും ജീവിതവും തകര്‍ത്തിരിക്കുന്നത്.മാര്‍പ്പാപ്പയുടെ കാരുണ്യവര്ഷാഹ്വാനത്തോട് അനുഭാവം പ്രകടിപ്പിച്ച് മിക്ക കന്യാസ്ത്രീ മഠങ്ങളും നിര്‍ധനര്‍ക്ക് വീടു വച്ചു നല്കാന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് സോഫിയുടെ വീടിന്റെവസ്ഥ കണ്ട് കന്യാസ്ത്രീകള്‍ വീടു നിര്‍മ്മിച്ചു തരാമെന്ന് പറഞ്ഞത്. സോഫി കുഞ്ഞുങ്ങളെയും കൊണ്ട് വീട്ടില്‍ താമസിക്കുന്നത് അപകടമാണെന്നും അടിയന്തരമായി പുതിയ വീടു നിര്‍മ്മിക്കാന്‍ സഹായിക്കാമെന്നും പറഞ്ഞു കന്യാസ്ത്രീകള്‍ വീടു പൊളിപ്പിച്ചുവെങ്കിലും ഇപ്പോള്‍ അയല്‍വാസിയുടെ പരാതി ഉണ്ടെന്ന പേരില്‍ വീടുനിര്‍മ്മിക്കാന്‍ സഹായം നല്കാന് വിസമ്മതിക്കുകയാണ്. സോഫിയുടെ നാലരസെന്റ് ഭൂമിയോടു ചേര്‍ന്നു അയല്‍വാസിയായ ഫിലിപ്പ് ചേപ്പില ബഹുനില കെട്ടിടം നിര്‍മ്മിച്ചത് കഴിഞ്ഞവര്‍ഷമായിരുന്നു. വീടിനോടു ചേര്‍ന്നു ഈ ബഹുനില കെട്ടിടം ഉയര്‍ന്നതോടെ സോഫീയുടെ വീടിന്റെ ഭിത്തി തകര്‍ന്ന് അപകടാവസ്ഥയില്‍ ആയി. ഇവരുടെ വീടിന്റെ പൊക്കത്തിലാണ് അയല്‍വാസിയുടെ കെട്ടിടത്തിന്റെ ബേസ്മെന്റ് ഉയര്‍ന്നത്. സ്ഥലം നികത്താനും മറ്റമായി വണ്ടികള്‍ കയറി ഇറങ്ങിയതോടെ വീടിന്റെ ഭിത്തികളില്‍ വിള്ളല്‍ വീണു. ഇവര്‍ പഞ്ചായത്തിലും മറ്റു പരാതി നല്കാന് തീരുമാനിച്ചപ്പോള്‍ പഞ്ചായത്ത് അധികൃതരും പള്ളിക്കാരും കന്യാസ്ത്രീകളും ഇടപ്പെട്ടു പരാതി നല്കുന്നതില് പിന്തിരിപ്പിച്ചു. നിലവിലെ വീടിന് എന്തെങ്കിലുംസംഭവിച്ചാല്‍ പുതിയ വീടു നിര്‍മ്മിച്ചു നല്കാന് സഹായം വീട്ടുടമസ്ഥനും അയല്‍വാസിയുമായ ജേക്കബ് ചേമ്പില നല്കിക്കൊള്ളാമെന്നുള്ളറപ്പില് വീട്ടമ്മ പരാതി നല്‍കിയില്ല. അയല്‍വാസിയുടെ വീടു പണി തീര്‍ന്നതോടെ സോഫിയുടെ വീട് വാസയോഗ്യമല്ലാതായി. എന്നാല്‍ ലക്ഷങ്ങള്‍ മുതല്‍ മുടക്കി പുതിയ വീടു പണി പൂര്‍ത്തിയായതോടെ അയല്‍വാസി തന്റെ വാക്ക് മാറ്റി.ഭിത്തി വിണ്ട് പൊട്ടി പൊളിഞ്ഞ വീട് തന്നെ കൊണ്ട് പുതുക്കി പണിയാന്‍ സാധിക്കില്ലെന്നും പുതിയ വീടു നിര്‍മ്മിക്കാന്‍ സഹായം നല്‍കണമെന്നു അയല്‍വാസിയോടു സോഫി ആവശ്യപ്പെട്ടുവെങ്കിലും അയല്‍വാസി കൈമലര്‍ത്തി. കൂടാതെ, അയല്‍വാസിയുടെ വീട് പൊക്കി പണിതത്തോടെ മഴവെള്ളം സോഫീയുടെ വീടിനു ചുറ്റും കെട്ടികിടന്നു കൂടുതല്‍ ദുരവസ്ഥയിലായി. ഇവരുടെ മുറ്റത്ത് നിന്ന് ജേക്കബ് ചെറിയാന്റെ കണ്ടത്തിലേയ്ക്ക് വെള്ളം ഒഴുകി പോകുവാന്‍ ഒരു പൈപ്പ് ഇടാന്‍ അനുവദിക്കണമെന്നാവശ്യവും അയല്‍വാസി തള്ളിക്കളഞ്ഞു. ഏക്കറു കണക്കിന് ഭൂമിയുള്ള അയല്‍വാസിയ്ക്ക് സോഫീയുടെ നാലരസെന്റിലെ അര സെന്റ് സുഗമമായി വാഹനം കയറ്റിയിറക്കിയിന്നതിന് വിട്ടുനല്‍കിയിരുന്നു. പെയ്ത്തുവെള്ളം പോലും ഒഴുക്കി കളയാന്‍ അയല്‍വാസി സഹായം ചെയ്യില്ലെന്നു വന്നതോടെ അയല്‍വാസിയോടു തന്റെ പുരയിടത്തിലൂടെ വാഹനം കയറ്റണ്ടെന്നും താന്‍ വീടു പുതുക്കി പണിയാന്‍ പോകുകയാണെന്നും വീട്ടമ്മ അറിയിച്ചു. ഇവര്‍ക്ക് ഇവരുടെ വീട്ടിലേയ്ക്ക് വാഹനം കയറ്റാന്‍ വേറെ വഴിയുണ്ടെന്നിരിക്കെയാണ് വീട്ടമ്മയുടെ തുണ്ടു ഭൂമിയിലൂടെ വണ്ടി കയറ്റാന്‍ പോലും വീട്ടമ്മ കാരുണ്യം കാണിച്ചത്. കന്യാസ്ത്രീകള്‍ വീടു വച്ചു നല്‍കുമെന്ന ഉറപ്പില്‍ സോഫീ തന്റെ വീടു പൊളിക്കുകയും ചെയ്തു. എന്നാല്‍ പള്ളിയിലും രാഷ്ട്രീയത്തിലും ഉന്നത പിടിപ്പാടുള്ള ഇവര്‍ സോഫീയ്ക്ക് വീടു വച്ചു തരുന്നത് മുടക്കി. പള്ളിയിലെ മതാധ്യാപികയായിരുന്ന സോഫിയെ പള്ളിക്കാര് കൈയൊഴിഞ്ഞതിന് കാരണം പറഞ്ഞത് പള്ളി പണി നടക്കുകയാണെന്നാണ്. ചേപ്പില വീട്ടുകാരെ പിണക്കിയാല്‍ കോടികള്‍ മുടക്കി പുന്നക്കുന്നശ്ശേരി ഇടവക നിര്‍മ്മിക്കുന്ന പള്ളി പണി അവതാളത്തിലാകും. വീട്ടമ്മയ്ക്കെതിരെ നാട്ടുകാരെയും മറ്റു പാര്‍ട്ടിക്കാരെയും സംഘടിപ്പിക്കുവാന്‍ ചേപ്പില വീട്ടുകാര്‍ക്ക സഹായം നല്‍കുന്നത് ഷിബു മണലില്‍ എന്ന കോണ്‍ഗ്രസുകാരനാണെന്നു വീട്ടമ്മ ആരോപിച്ചു. പണത്തിനും മദ്യത്തിനും ഏത് രാഷ്ട്രീയക്കാരനും മറിയുന്നതിന്റൈ തെളിവും ഇവിടെ ഉണ്ട്. കോണ്‍ഗ്രസുകാരനായ അയല്‍വാസി തന്റെ കാര്യലാഭത്തിനായി ആര് എസ് എസുകാരെ കൂടി കൂട്ടുപിടിച്ചാണ് ഈ വീട്ടമ്മയെ ദ്രോഹിക്കുന്നത്. വീട്ടമ്മ വീടു പൊളിച്ചു മാററി തന്റെ പറമ്പ് അടച്ചു കെട്ടിയതിനു ശേഷം ആര് എസ് എസുകാരനായ രതീഷിനെ കൂട്ടു പിടിച്ചു അവരുടെ ആള്‍ട്ടോ കാര്‍ അയല്‍വാസിയുടെ പറമ്പില്‍ കയറ്റി സഹായിച്ചു. വീട്ടമ്മയ്ക്കെതിരെ വഴി കയ്യേറി എന്നു പരാതിയെ സാധൂകരിക്കാനാണ് ആര്‍എസ് എസ്- കോണ്‍ഗ്രസിന്റെ ഈ ഒത്തുകളി.എട്ടു വര്‍ഷം മുമ്പ് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചു പോയ സോഫി തയ്യല്‍ ജോലി ചെയ്്താണ് മൂന്നുകുഞ്ഞുങ്ങളെ പോറ്റുന്നത്. തന്റെ ഭര്‍ത്താവിന്റെ ആകെ സ്വത്തായ നാലരസെന്റു ഭൂമിയിലെ കിടപ്പാടം നഷ്ടമാക്കിയവര്ക്കെതിരെ എന്തു നിയമനടപടി സ്വീകരിക്കണമെന്നറിയാതെ ഉഴലുകയാണ് ഈ വീട്ടമ്മ. മുഖ്യമന്ത്രിയ്ക്കും ആര്‍ടിഒയ്ക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പണക്കാരായ അയല്‍വാസികള്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ഈ കുടുംബത്തെ ഈ സ്ഥലത്ത് നിന്നു ഓടിക്കാനായാണ് നീക്കം നടത്തുന്നത്. അതിന് സ്ഥലത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ ഒത്താശയും കൂടിയായതോടെ ജീവിതം വഴിമുട്ടിയവസ്ഥയിലാണ് വീട്ടമ്മ.