Breaking News

Trending right now:
Description
 
Nov 06, 2016

കാളിദാസന്റെ മീന്‍കുഴമ്പും മണ്‍പാനയും നവംബര്‍ 11ന്‌

image സിനിമനടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന തമിഴ്‌ചിത്രം മീന്‍കുഴമ്പും മണ്‍പാനയും നവംബര്‍ 11ന്‌ തിയറ്ററിലെത്തും. അഷ്‌നസാവേരിയാണ്‌ നായിക. തമിഴ്‌സിനിമാരംഗത്തെ വന്‍താരങ്ങളും കാളിദാസനോടൊപ്പമുണ്ട്‌. ഊര്‍വശി, പൂജകുമാര്‍, സന്താനഭാരതി, എം.എസ്‌.ഭാസ്‌ക്കറും അഭിനയിക്കുന്നു. പ്രഭുവും മുഖ്യവേഷം ചെയ്യും. മലേഷ്യ, ചെന്നൈ എന്നിവിടങ്ങളിലാണ്‌ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌. ചിത്രത്തിന്റെ പ്രധാനറോളില്‍ കമല്‍ഹാസനും എത്തുന്നുണ്ട്‌. തമിഴിലെ നിര്‍മാണ കമ്പനിയായ ശിവാജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രഭുവിന്റെ മകന്‍ ആര്‍.ജി.ദുഷ്യന്തും അഭിരാമി ദുഷ്യന്തും ചേര്‍ന്നാണ്‌ വന്‍മുതല്‍മുടക്കുള്ള ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. സംഗീതസംവിധാനം ഡി.ഇമാനാണ്‌. കാളിദാസന്റെ നായകവേഷം പ്രേക്ഷകരും സിനിമാലോകവും ഏറെ പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌.