Breaking News

Trending right now:
Description
 
Nov 06, 2016

അപമാനിച്ചവര്‍ക്ക്‌ പൊലീസ്‌ സംരക്ഷണം.: യുവതി മരത്തില്‍കയറി പ്രതിഷേധിച്ചു

image അപമാനിച്ചവര്‍ക്കെതിരെ പൊലീസ്‌ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ സാമൂഹിക പ്രവര്‍ത്തകയായ യുവതി മരത്തിനു മുകളില്‍കയറി ഭീഷണി മുഴക്കി. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വീണാമണിയാണ്‌ (35) കലക്ട്രേറ്റിനു സമീപമുള്ള മരത്തില്‍കയറി ഭീഷണി മുഴക്കിയത്‌. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ നടന്ന സംഭവം പൊലീസിനെ ഏറെ ബുദ്ധിമുട്ടിച്ചു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയപ്പോള്‍ മൂന്നുപുരുഷന്മാരും സ്‌ത്രീയും ചേര്‍ന്നു അപമാനിച്ചുവെന്നും പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോള്‍ നടപടിയെടുത്തില്ലെന്നുമാണ്‌ വീണാമണിയുടെ ആരോപണം. തന്നെ അപമാനിച്ചവരെ സംരക്ഷിക്കുന്ന പൊലീസിനെതിരെ നടപടി വേണമെന്നു ആവശ്യപ്പെട്ടാണ്‌ ഇത്തരമൊരു സമരരീതിക്ക്‌ വീണാമണി തയാറായത്‌. അനീതിക്കെതിരെ പുതിയ സമരമുറയെന്ന്‌ എഴുതിയുള്ള ബാനറും ആത്മഹത്യാക്കുറിപ്പും കൈവശമുണ്ടായിരുന്നു. വീണാമണിയുടെ ഭീഷണി അറിഞ്ഞ്‌ ആളുകള്‍ കൂടി. അഗ്നിശമനസേനയും എത്തി. പൊലീസ്‌ യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അഗ്നിശമനസേന മരത്തില്‍കയറി ബലമായി വലയുടെ സഹായത്തോടെയാണ്‌ വീണാമണിയെ താഴെയിറക്കിയത്‌. വൈദ്യപരിശോധനയ്‌ക്കു വിധേയയാക്കിയ വീണാമണിയെ ബന്ധുക്കള്‍ക്കൊപ്പം പിന്നീട്‌ വിട്ടയച്ചു.