Breaking News

Trending right now:
Description
 
Nov 05, 2016

പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍; പൊലീസ്‌ കേസെടുത്തു

image മലയാളിയുടെ പ്രിയതാരം മോഹന്‍ലാലിന്റെ വിസ്‌മയപ്രകടനംകൊണ്ട്‌ ശ്രദ്ധനേടിയ പുലിമുരുകന്‍ സിനിമയുടെ വ്യാജപതിപ്പ്‌ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. സംഭവത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ്‌ കേസെടുത്തു. തമിഴ്‌ റോക്കോഴ്‌സ്‌ അടക്കം നാല്‌ വെബ്‌ സൈറ്റുകളിലാണ്‌ ചിത്രം പ്രചരിക്കുന്നതായി കണ്ടെത്തിയത്‌. വെബ്‌സൈറ്റില്‍ ചിത്രം പ്രത്യക്ഷപ്പെട്ടതായി വാട്‌സ്‌ ആപ്പുവഴി വൈറലാവുകയും ചെയ്‌തു. പരാതി ഉയര്‍ന്നതോടെ സൈബര്‍ ഡോം വ്യാജപതിപ്പ്‌ സൈറ്റുകളില്‍നിന്നു നീക്കം ചെയ്‌തു. 28 പേര്‍ ചിത്രം ഡൗണ്‍ലോഡ്‌ ചെയ്‌തുവെന്നു ബന്ധപ്പെട്ടവര്‍ കണ്ടെത്തിയിട്ടുണ്ട്‌. ചിത്രത്തിന്റെ വ്യാജപതിപ്പ്‌ പ്രചരിച്ചതില്‍ നിര്‍മാതാവ്‌ ടോമിച്ചന്‍ മുളകുപാടം ആന്റി പൈറസി സെല്ലിനു പരാതി നല്‍കി. സംഭവത്തെക്കുറിച്ച്‌ ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു.