Breaking News

Trending right now:
Description
 
Nov 05, 2016

പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക്‌ തടവുശിക്ഷ

image കൊല്ലം പരവൂരില്‍ പ്ലസ്‌ വണ്‍ വീദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക്‌ ഏഴുവര്‍ഷം കഠിനതടവും 1.36 ലക്ഷം രൂപയും അഡിഷനല്‍ സെഷന്‍സ്‌ ജില്ലാ കോടതി ശിക്ഷിച്ചു. പരവൂര്‍ സ്വദേശി ഡോ. റേതിലക്‌ (53), കോട്ടയം ഈരാറ്റുപേട്ട സ്വദേശി റീനാ ജോര്‍ജ്‌ (45), പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മഞ്‌ജു (39), കൊട്ടിയം സ്വദേശികളായ ബിനു (52), ഷാജഹാന്‍ (44), തിരുവനന്തപുരം വെമ്പായം സ്വദേശി സരളാദേവി (66) എന്നിവരെയാണ്‌ ശിക്ഷിച്ചത്‌. 2004 ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം. പരവൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലെ ഡോക്ടറായിരുന്നു റേതിലക്‌. പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ റീനാജോര്‍ജും മഞ്‌ജുവും ചേര്‍്‌ന്നു പ്രലോഭിപ്പിച്ച്‌ ആംബുലന്‍സില്‍ കയറ്റി ആരോഗ്യകേന്ദ്രത്തിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കുകയായിരുന്നു. മൂന്നുദിവസം ഇവിടെ താമസിപ്പിച്ചു പീഡിപ്പിച്ചു. ആശുപത്രിയിലെ സഹായിയായിരുന്ന സരളാദേവിയാണു ബിനുവിനെയും ഷാജഹാനെയും കൊണ്ടുവന്നത്‌. മറ്റൊരുപ്രതി സദാശിവന്‍പിള്ള വിചാരണകാലത്ത്‌ മരണമടഞ്ഞിരുന്നു. ഡോ. റേതിലകിന്‌ 21വര്‍ഷവും റീനജോര്‍ജ്‌, മഞ്‌ജു എന്നിവര്‍ക്ക്‌ 14 വര്‍ഷവും സരളാദേവിക്ക്‌ ഒമ്പതുവര്‍ഷവും കഠിനതടവാണ്‌ ശിക്ഷിച്ചതെങ്കിലും ശിക്ഷ ഒരേകാലയളവില്‍ അനുഭവിച്ചാല്‍മതിയാകും. തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, അനാശാസ്യത്തിനു പ്രേരിപ്പിക്കല്‍, മാനഭംഗത്തിനായി തട്ടിക്കൊണ്ടുപോയി മനുഷ്യക്കടത്ത്‌ നടത്തല്‍ തുടങ്ങിയ വകുപ്പികളിലായാണ്‌ ഡോ.റേതിലകിനെ ശിക്ഷിച്ചത്‌.