Breaking News

Trending right now:
Description
 
Nov 04, 2016

സ്വര്‍ണ്ണവിലയില്‍ മുന്നേറ്റം; പവന്‌ 200 രൂപ കൂടി

image സ്വര്‍ണ്ണവിപണിയില്‍ വില കുതിക്കുന്നു. വ്യാഴാഴ്‌ച കേരളത്തില്‍ ഒരു പവന്‌ 200 രൂപ കൂടി. ഇതോടെ വില പവന്‌ 23120 രൂപയിലെത്തി. ആഴ്‌ചയുടെ തുടക്കത്തില്‍ 22760 രൂപയായിരുന്നുവില. ഇക്കഴിഞ്ഞ ജനുവരി ഒന്നിനു 18860 രൂപയായിരുന്നു കേരളത്തില്‍. 10 മാസത്തിനിടയിലെ വര്‍ധന 22.7 ശതമാനമാണ്‌. ഡല്‍ഹി വിപണിയില്‍ പവന്‍വില 200 രൂപ വര്‍ധിച്ച്‌ 24600 രൂപയായി. യുഎസ്‌ രാഷ്ട്രീയ രംഗത്തെ അനിശ്ചിതത്വം ഇന്ത്യയിലേതുള്‍പ്പെടെ ലോകമെങ്ങുമുള്ള ഓഹരി വിപണികളില്‍ വിലത്തകര്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ്‌. യുഎസ്‌ ഡോളറും ദുര്‍ബലമായി. ഈ സാഹചര്യത്തിലാണ്‌ സുരക്ഷിത നിക്‌്‌ഷേപം എന്നനിലയില്‍ സ്വര്‍ണത്തിനു പ്രിയം ഏറുന്നത്‌.