Breaking News

Trending right now:
Description
 
Nov 04, 2016

അച്യുതാനന്ദന്‌ തലചുറ്റല്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

image തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ പതിവ്‌ നടത്തത്തിനിടെ തലചുറ്റല്‍ അനുഭവപ്പെട്ട മുന്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെ എസ്‌ യുടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ രക്തസമ്മര്‍ദ്ദം കൂടിയതാണ്‌ കാരണമെന്നു കണ്ടെത്തി. വ്യാഴാഴ്‌ച രാത്രിയോടെ സ്‌റ്റേഡിയത്തിലൂടെ നടക്കുന്നതിനിടെ തലചുറ്റല്‍ അനുഭവപ്പെട്ട വിഎസ്‌ ഒരുവശത്തേക്കു വീഴാന്‍ തുടങ്ങിയെങ്കിലും ഒപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ താങ്ങി. തുടര്‍ന്നു കവടിയാര്‍ ഹൗസിലെത്തിച്ചു. ദേഹാസ്വാസ്ഥ്യം തുടര്‍ന്നതിനാല്‍ ഡോക്ടറെ വിളിച്ചുവരുത്തി. പരിശോധനയെ തുടര്‍ന്നാണ്‌ ആശുപത്രിയിലേക്കു മാറ്റിയത്‌. ആശുപത്രിയില്‍ ഇസിജി അടുക്കമുള്ള പരിശോധനകള്‍ നടത്തി. രക്തസമ്മര്‍ദത്തിലെ വ്യതിയാനമല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന്‌ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിഎസിനു വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്‌. ഇന്നു ആശുപത്രി വിടാനാകുമെന്ന പ്രതീക്ഷയിലാണ്‌ വിഎസ്‌.