Breaking News

Trending right now:
Description
 
Nov 04, 2016

മുറിച്ചുമാറ്റുന്നതിനിടെ മരം കാറിനു മുകളില്‍വീണ്‌ യുവാവ്‌ മരി്‌ച്ചു

image പത്തനാപുരം ആവണീശ്വരം റെയില്‍വേ സ്റ്റേഷനു സമീപം വെട്ടിമാറ്റുകയായിരുന്ന മരം കാറിനു മുകളില്‍ വീണ്‌ യുവാവ്‌ മരിച്ചു. ഇടത്തറ എഎല്‍ നഗറില്‍ താന്നിവീട്ടില്‍ കമാല്‍ (35) ആണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ റിയാസ്‌, ഇടത്തറ സ്വദേശികളായ ഷാനവാസ്‌, ലത്തീഫ്‌ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. കൊട്ടാരക്കരയില്‍നിന്നു പത്തനാപുരത്തേക്കുവന്ന കാറാണ്‌ അപകടത്തില്‍പെട്ടത്‌. റയില്‍വേ സ്റ്റേഷനു മുമ്പില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ റോഡിനു സൈഡില്‍നിന്നിരുന്ന അപകടഭീഷണി ഉയര്‍ത്തിയ പഞ്ഞിമരങ്ങള്‍ മറിച്ചു നീക്കുന്നതിനിടെയാണ്‌ മരങ്ങളിലൊന്ന്‌ കാറിനു മുകളില്‍ മുന്‍ഭാഗത്ത്‌ വീണത്‌. കാര്‍ പൂര്‍ണമായും തകര്‍ന്നു. മുന്നിലാണ്‌ കമാല്‍ ഇരുന്നിരുന്നത്‌. കാര്‍ ഓടിച്ചിരുന്നത്‌ സഹോദരന്‍ റിയാസും. കമാല്‍ തല്‍ക്ഷണം മരിച്ചു. റിയാസിനെ ചില്ലുപൊട്ടിച്ചാണ്‌ പുറത്തെടുത്തത്‌.