Breaking News

Trending right now:
Description
 
Nov 03, 2016

ഗുരുവായൂരില്‍ വിദേശവനിത ഫ്‌ളാറ്റില്‍നിന്നു വീണു മരിച്ചു

image ഗുരുവായൂരിലെ മമ്മിയൂരില്‍ വിദേശവനിതയെ ഫ്‌ളാറ്റില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മലയാളി ഭര്‍ത്താവിനെ പൊലീസ്‌ ചോദ്യം ചെയ്‌തു. റുമേനിയ സ്വദേശി റോബര്‍ട്ടിന (40) ആണ്‌ മരിച്ചത്‌. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ആത്മഹത്യയാണെന്നാണ്‌ പൊലീസിന്റെ പ്രഥമിക നിഗമനം. ഇവര്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടിയതാണെന്നാണ്‌ പൊലീസ്‌ നല്‍കുന്ന സൂചന. വിദേശവനിതയുടെ ഭര്‍ത്താവ്‌ ഗുരുവായൂര്‍ സ്വദേശി ഹരിഹരനെ പൊലീസ്‌ ഏറെ നേരം ചോദ്യം ചെയ്‌തിരുന്നു. അഞ്ചുമാസം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്‌.