Breaking News

Trending right now:
Description
 
Nov 02, 2016

പുന്നപ്ര, വയലാര്‍ സമരങ്ങളില്‍ വിഎസ്‌ പങ്കെടുത്തിട്ടില്ലെന്ന്‌ ഗൗരിയമ്മ

image പുന്നപ്ര, വയലാര്‍ സമരസേനാനി എ്‌ന്നു വിശേഷിപ്പിക്കപ്പെടുന്ന വി.എസ്‌.അച്യുതാനന്ദന്‍ ഈ സമരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നു ജെഎസ്‌എസ്‌ ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. സമരം നടക്കുമ്പോള്‍ അദ്ദേഹം ജയില്‍ശിക്ഷകഴിഞ്ഞു കോട്ടയത്തേക്കു പ്രവര്‍ത്തനം മാറ്റിയിരുന്നു. പുന്നപ്രസമരത്തില്‍ വിഎസ്‌ പങ്കെടുത്തുവെന്നത്‌ വാസ്‌തവവിരുദ്ധമാണ്‌. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഗൗരിയമ്മ വ്യക്തമാക്കി. അന്തരിച്ച സിപിഎം നേതാവ്‌ പി.കെ.ചന്ദ്രാനന്ദനും സമരത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ല. ഒളിവില്‍ കഴിഞ്ഞിരുന്ന നേതാക്കള്‍ക്ക്‌ കത്തു എത്തിച്ചുകൊടുത്തിരുന്ന പ്രവര്‍ത്തനമേ ചന്ദ്രാനന്ദന്‍ നടത്തിയിട്ടുള്ളൂ. ഞാനും സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി. തന്റെ സഹോദരന്‍ കെ.ആര്‍.സുകുമാരന്‍ വയലാര്‍ സമരത്തിന്റെ ഉപനായകനായിരുന്നുവെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.