Breaking News

Trending right now:
Description
 
Nov 02, 2016

ഗവര്‍ണറെ സര്‍ക്കാര്‍ മറന്നിട്ടില്ലെന്നു മുഖ്യമന്ത്രി

image കേരളാ ഗവര്‍ണര്‍ പി.സദാശിവത്തെ സര്‍ക്കാര്‍ മറന്നിട്ടില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമുള്ള പരിമിതികള്‍ ഒഴിവാക്കാനാണു കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷ ചടങ്ങിലേക്ക്‌ ക്ഷണിക്കാതിരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ആഘോഷത്തില്‍ ക്ഷണിക്കാതിരുന്നത്‌ വിവാദം ഉയര്‍ത്തിയ സാഹചര്യത്തിലാണ്‌ പ്രതികരണത്തിന്‌ മുഖ്യമന്ത്രി തയാറായത്‌. ഗവര്‍ണറെ ക്ഷണിക്കുന്നകാര്യം തന്നെയാണ്‌ പരിപാടി സംഘടിപ്പിക്കുംമുമ്പ്‌ ആദ്യം ചര്‍ച്ച ചെയ്‌തത്‌. ഗവര്‍ണര്‍ പങ്കെടുക്കുമ്പോള്‍ സ്‌റ്റേജില്‍ കുറച്ചുപേര്‍ക്കേ ഇരിക്കാന്‍കഴിയൂ. ഇത്രയേറെപ്പേരെ വേദിയിലിരുത്തി പരിപാടി സംഘടിപ്പിക്കാന്‍ കഴിയാതെവരും. ആഘോഷത്തിന്റെ സമാപനം ഗവര്‍ണറെ പങ്കെടുപ്പിച്ചുകൊണ്ടു നടത്താനാണ്‌ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌പീക്കര്‍ ഒറ്റയ്‌ക്കല്ല അത്തരമൊരു തീരുമാനമെടുത്തത്‌. നിയമസഭയുടെ പരിപാടിയായതിനാല്‍ സ്‌പീക്കറും സര്‍ക്കാരും പ്രതിപക്ഷനേതാവും ചേര്‍ന്നാണു ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും പിണറായി വ്യക്തമാക്കി. അതേസമയം മുന്‍ കേന്ദ്രമന്ത്രി ഏ.കെ.ആന്റണിയെ ക്ഷണിച്ചെങ്കിലും നോട്ടീസില്‍ പേരുവയ്‌ക്കാതെ അവഹേളിച്ചുവെന്നാണ്‌ ആരോപണം. പരിപാടിക്കു അരമണിക്കൂര്‍മുമ്പാണ്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു ക്ഷണം ലഭിച്ചത്‌. ആന്റണിയും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തില്ല. വി.എസ്‌.അച്യുതാനന്ദനെയും ആഘോഷത്തില്‍നിന്നു ഒഴിവാക്കിയിരുന്നു.