Breaking News

Trending right now:
Description
 
Nov 02, 2016

സി.രാധാകൃഷ്‌ണന്‌ എഴുത്തച്ഛന്‍ പുരസ്‌കാരം

image ര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്‌ പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്‌ണന്‍ അര്‍ഹനായി. ഒന്നരലക്ഷം രൂപയാണ്‌ പുരസ്‌കാരം. മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ്‌ പുരസ്‌കാരം നല്‍കിയത്‌. നോവലിസ്‌റ്റ്‌, ശാസ്‌ത്ര എഴുത്തുകാരന്‍, പരിഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്‌. ശാസ്‌ത്രമാസിക പത്രാധിപകസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡ്‌, ഓടക്കുഴല്‍ അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌ എന്നിവയും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്‌. നാലു മലയാള സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌തു. സാധാരണക്കാരായ മനുഷ്യജീവിതങ്ങളെ തന്റെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയും വൈവിധ്യവും വിചിത്രങ്ങളുമായ ജീവിതചിത്രങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന രചനകളാണ്‌ അദ്ദേഹത്തിന്റെ സൃഷ്ടികളിലേറെയും. രാധാകൃഷ്‌ണന്റെ വീട്ടിലെത്തി മന്ത്രി എ.കെ.ബാലനാണ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌. ജനുവരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.