Breaking News

Trending right now:
Description
 
Nov 01, 2016

എംഎല്‍എ ഹോസ്‌റ്റല്‍ ഒഴിയാന്‍ വിഎസിന്‌ നിര്‍ദേശം

image ഭരണപരിഷ്‌കാര കമ്മിഷന്‍ വി.എസ്‌.അച്യുതാനന്ദനോട്‌ എംഎല്‍എ ഹോസ്‌റ്റലിലെ മുറി ഒഴിയണമെന്ന്‌ സ്‌പീക്കര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഈ മുറിയിലാണ്‌ ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗങ്ങള്‍ ഒത്തുചേരുന്നത്‌. ഓഫിസ്‌ സജ്ജമാക്കാതിരുന്നതിനാല്‍ മുറി ഇതിനായി ഉപയോഗിക്കുകയായിരുന്നു. താമസത്തിനായുള്ള മുറി ഓഫിസായി ഉപയോഗിക്കാനാവില്ലെന്നാണ്‌ ഔദ്യോഗിക വിശദീകരണം. മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞതിനെ തുടര്‍ന്ന്‌ എംഎല്‍എ ഹോസ്‌റ്റലില്‍ മുറി ആവശ്യപ്പെട്ടിരുന്നു. വിഎസിന്റെ ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ്‌ അനുവദിച്ച സാഹചര്യത്തിലാണ്‌ എംഎല്‍എ ഹോസ്‌റ്റലിലെ മുറി ഒഴിയണമെന്ന നിര്‍ദേശം ഉണ്ടായത്‌. ഐഎംജിയില്‍ ഭരണ പരിഷ്‌കാര കമ്മിഷന്‌ ഓഫിസ്‌ അനുവദിച്ചിരുന്നെങ്കിലും വിഎസ്‌ ഏറ്റെടുത്തിരുന്നില്ല. സെക്രട്ടറിയേറ്റിലോ സെക്രട്ടറിയേറ്റ്‌ അനക്‌സിലോ ഓഫീസ്‌ വേണമെന്നായിരുന്നു വിഎസിന്റെ ആവശ്യം. എന്നാല്‍, ഇതിനു തടസമുണ്ടെന്നാണ്‌ ചീഫ്‌ സെക്രട്ടറി അറിയിച്ചത്‌. ഓഫിസ്‌ സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന്‌ ചീഫ്‌ സെക്രട്ടറി ഉറപ്പ്‌ നല്‍കിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.