Breaking News

Trending right now:
Description
 
Nov 01, 2016

പൊലീസ്‌ പിടികൂടിയ യുവാക്കള്‍ പൊലീസിന്റെ തൊപ്പിധരിച്ച്‌ സെല്‍ഫിയെടുത്തു

image പരസ്യമായി മദ്യപിച്ചതിനു കൊല്ലം ശക്തികുളങ്ങര പൊലീസ്‌ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ച ഒമ്പതു യുവാക്കളില്‍ ഒരാള്‍ പൊലീസുകാരന്റെ തൊപ്പിയെടുത്തു ധരിച്ചു സെല്‍ഫിയെടുത്തു. മറ്റു രണ്ടുപേര്‍ക്കൊപ്പം നിന്നെടുത്ത സെല്‍ഫി ഫെയ്‌സ്‌ ബുക്കില്‍ പോസ്‌റ്റു ചെയ്യുകയും ചെയ്‌തു. ഈ ചിത്രം വാട്‌സാപ്പ്‌ വഴി പ്രചരിച്ചതോടെ വിവാദമാവുകയും ചെയ്‌തു. സംഭവം സംബന്ധിച്ച്‌ വകുപ്പുതല അന്വേഷണം ആരംഭിച്ചു. സ്റ്റേഷനില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ഭാഗത്തു വീഴ്‌ചയുണ്ടായെന്നു സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടുമുണ്ട്‌. തിങ്കളാഴ്‌ച തുറമുഖ പരിസരത്തിരുന്നു പരസ്യമായി മദ്യപിച്ചതിനാണ്‌ പൊലീസ്‌ ഒമ്പതംഗ സംഘത്തെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചത്‌. മേശപ്പുറത്തിരുന്ന തൊപ്പി ഇവര്‍ കൈക്കലാക്കിയാണ്‌ സെല്‍ഫിയെടുത്തത്‌. ഫെയസ്‌ബുക്ക്‌ പോസ്‌റ്റില്‍ -ഹീലിങ്‌ ഹാപ്പി ഫ്രം കാവനാട്‌ പൊലീസ്‌ സ്റ്റേഷന്‍ എന്നു അടിക്കുറിപ്പും ഇവര്‍ കൊടുത്തിരുന്നു. ഒമ്പതു പേര്‍ ഒരുമിച്ചെത്തിയപ്പോള്‍ എല്ലാവരെയും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നാണ്‌ പൊലീസിന്റെ വിശദീകരണം.