Breaking News

Trending right now:
Description
 
Nov 01, 2016

വരാപ്പുഴ രൂപതയ്‌ക്ക്‌ പുതിയ ഇടയന്‍

image കേരളത്തിലെ ആദ്യ കത്തോലിക്കാ രൂപതയായ വരാപ്പുഴ അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പായി ഡോ.ജോസഫ്‌ കളത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിയമിച്ചു. അറുപത്തിനാല്‌ വയസുണ്ട്‌. ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ വിരമിക്കുന്ന ഒഴിവിലാണ്‌ നിയമനം. സുവിശേഷ വല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിലെ അംഗമായിരുന്നു ബിഷപ്പ്‌ ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍. അതിരൂപതയുടെ ആറാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയാണ്‌. വരാപ്പുഴ അതിരൂപതയിലെ വടുതല ഇടവകാംഗമാണ്‌ അദ്ദേഹം. കോഴിക്കോട്‌ രൂപതയുടെ മുന്‍ മെത്രാനും, റോമില്‍ അഭയാര്‍ഥികള്‍ക്കും പ്രവാസികള്‍ക്കുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍ സെക്രട്ടറിയുമാണ്‌. കൊച്ചിയിലെ വരാപ്പുഴ മന്ദിരത്തില്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ.കല്ലറയ്‌ക്കലാണ്‌ നിയമന ഉത്തരവ്‌ വായിച്ചത്‌. പ്രഖ്യാപനസമയത്ത്‌ ബിഷപ്‌ കളത്തിപ്പറമ്പില്‍ വത്തിക്കാനിലായിരുന്നു. നിയുക്ത ആര്‍ച്ച്‌ ബിഷപ്പിന്റെ സ്ഥാനാരോഹണ തീയതി പിന്നീട്‌ പ്രഖ്യാപിക്കും. 1978 മാര്‍ച്ച്‌ 13നായിരുന്നു പൗരോഹിത്യം. വടുതല കളത്തിപ്പറമ്പില്‍ പരേതനായ അവിരാച്ചന്റെയും ത്രേസ്യയുടെയും അഞ്ചുമക്കളില്‍ രണ്ടാമത്തെയാളായി 1952 ഒക്ടോബര്‍ ആറിനാണ്‌ ജനനം. എറണാകുളം സെന്റ്‌ ഫ്രാന്‍സിസ്‌ കത്തീഡ്രല്‍ സഹവികാരി, കളമശേരി സെന്റ്‌ പോള്‍സ്‌ കോളജ്‌ മാനേജര്‍ എന്നീ നിലകളിലും സേവനം ചെയ്‌തിട്ടുണ്ട്‌.