Breaking News

Trending right now:
Description
 
Oct 31, 2016

പരുമല തിരുമേനിയുടെ അനുഗ്രഹം തേടി നാളെ എത്തുന്നത്‌ ആയിരങ്ങള്‍

image പരിശുദ്ധ പരുമല തിരുമേനിയുടെ 114-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ ചൊവ്വാഴ്‌ച ആയിരങ്ങള്‍ അനുഗ്രഹം തേടിഎത്തും. പരുമലയില്‍ തീര്‍ഥാടക സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്‌. വിവിധ ഭദ്രാസനങ്ങളില്‍നിന്നുള്ള പദയാത്രാസംഘങ്ങള്‍ രാവിലെ മുതല്‍ എത്തിച്ചേരും. വടക്കന്‍ ഭദ്രാസനങ്ങളായ സുല്‍ത്താന്‍ ബത്തേരി, മലബാര്‍, കുന്നംകുളം, തൃശൂര്‍, അങ്കമാലി, കൊച്ചി, കണ്ടനാട്‌ എന്നിവിടങ്ങളിലെ വിവിധ പള്ളികളില്‍നിന്നുള്ള പദയാത്രാസംഘങ്ങള്‍ ഉള്‍പ്പെടെ പ്രാര്‍ഥനയോടെയാണ്‌ എത്തുക. കോട്ടയം, ഇടുക്കി, നിലയ്‌ക്കല്‍, നിരണം, ചെങ്ങന്നൂര്‍, തുമ്പണ്‍, ആടൂര്‍-കമ്പനാട്‌, മാവേലിക്കര, കൊട്ടാരക്കര-പുനലൂര്‍, കൊല്ലം, തിരുവനന്തപുരം ഭദ്രാസനങ്ങളിലെ വിവിധ ഇടവകകളില്‍നിന്നുള്ള പദയാത്രാസംഘങ്ങള്‍ വൈകുന്നേരത്തോടെ എത്തും. ബാഹ്യകേരള ഭദ്രാസനങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ ട്രെയിന്‍മാര്‍ഗം ചെങ്ങന്നൂര്‍, തിരുവല്ല റയില്‍വേ സ്‌റ്റേഷനില്‍ എത്തി പരുമലയിലേക്ക്‌ പദയാത്ര നടത്തും. പരുമല തിരുമേനിയുടെ കബറിങ്കല്‍ വിശ്വാസികള്‍ അനുഗ്രഹത്തിനായി മുട്ടുകുത്തും. പരിശുദ്ധ പരുമലതിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്‌തതി ആഘോഷവും നാളെ നടക്കും. സ്‌പീക്കര്‍ പി.രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവ അധ്യക്ഷതവഹിക്കും.