Breaking News

Trending right now:
Description
 
Oct 31, 2016

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

image എംസി റോഡില്‍ ചെങ്ങന്നൂര്‍ കല്ലിശേരി ജംക്ഷനില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്‌ പരിഭ്രാന്തിയുണ്ടാക്കി. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്‌ച 11 മണിയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്‌. കല്ലിശേരി ജംക്ഷനില്‍വച്ച്‌ കാര്‍ തനിയെ നിന്നു. രണ്ടാമതു സ്‌റ്റാര്‍ട്ടു ചെയ്യുമ്പോഴാണ്‌ എന്‍ജിന്‍ ഭാഗത്തുനിന്നു പുക ഉയരുകയും തീ ആളിപ്പിടിക്കുകയും ചെയ്‌തത്‌. കാറില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ പുറത്തിറങ്ങി. സംഭവത്തെ തുടര്‍ന്ന്‌ എംസി റോഡില്‍ അരമണിക്കൂറോളം ഗതാഗതം സ്‌തംഭിച്ചു. വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേനയാണ്‌ തീ അണച്ചത്‌. കാര്‍ പൂര്‍ണമായും നശിച്ചു. ചെങ്ങന്നൂര്‍ സ്വദേശി തമ്പിക്കുട്ടിയുടെ കാറാണ്‌ നശിച്ചതെന്നു പൊലീസ്‌ വ്യക്തമാക്കി.