Breaking News

Trending right now:
Description
 
Oct 30, 2016

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ വീട്ടിലെത്തിച്ചു ലൈംഗിക അതിക്രമം: യുവതി അറസ്റ്റില്‍

image തിരുവനന്തപുരം കാട്ടാക്കടയില്‍ സ്‌കൂള്‍ കുട്ടികളെ വീട്ടിലെത്തിച്ചു ലൈംഗിക അതിക്രമം നടത്തിയ ഫാഷന്‍ ഡിസൈനറായ അരുവിക്കുഴി സ്വദേശി സന്ധ്യയെ (24) കാട്ടാക്കട പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഡോക്യുമെന്ററിയെടുക്കാന്‍ പണം നല്‍കാമെന്നു പ്രലോഭിപ്പിച്ച്‌ നഗരത്തിലെ മൂന്നു സ്‌കൂള്‍ വിദ്യാര്‍ഥിനികളെ സന്ധ്യ വീട്ടില്‍ എത്തിക്കുയായിരുന്നു. വെള്ളിയാഴ്‌ചയായിരുന്നു സംഭവം. തന്റെ വീട്ടിലെത്തിയാല്‍ ഡോക്യുമെന്ററി നിര്‍മിക്കുന്നതിന്‌ ഒന്നരലക്ഷം രൂപയാണ്‌ സന്ധ്യ വിദ്യാര്‍ഥിനികളോട്‌ വാഗ്‌ദാനം ചെയ്‌തിരുന്നതെന്നു പൊലീസ്‌ വ്യക്തമാക്കി. മൂന്നു വിദ്യാര്‍ഥിനികളെയും വീട്ടിലെത്തിച്ചശേഷം അതിലൊരു പെണ്‍കുട്ടിയുമായി മുറിയില്‍കയറി സന്ധ്യ കതകടച്ചു. ഈ കുട്ടിക്കു ബിയര്‍ നല്‍കിയശേഷം ലൈംഗിക അതിക്രമം കാട്ടിയെന്നാണ്‌ വിദ്യാര്‍ഥിനി മൊഴിനല്‍കിയതെന്നു പൊലീസ്‌ പറയുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും മുറി തുറക്കാതായതോടെ മറ്റു രണ്ടുവിദ്യാര്‍ഥിനികള്‍ പരിസരവാസികളെ അറിയിച്ചതോടെ പൊലീസ്‌ എത്തി. പൊലീസെത്തി യുവതിയേയും വിദ്യാര്‍ഥിനികളെയും കസ്റ്റഡിയിലെടുത്തു. ലൈംഗിക അതിക്രമത്തിനു വിധേയയായ വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്താണ്‌ പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തത്‌. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.