Breaking News

Trending right now:
Description
 
Oct 30, 2016

ഗോവ ചലച്ചിത്രമേളയില്‍ ആറു മലയാള ചിത്രങ്ങള്‍; ഉദ്‌ഘാടന ചിത്രം-ഇഷ്ടി

image ഗോവയില്‍ അടുത്തമാസം നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമയിലേക്കു ഫീച്ചര്‍, ഫീച്ചര്‍ഇതര വിഭാഗങ്ങളിലായി ആറു മലയാളചിത്രങ്ങള്‍ തിരഞ്ഞെടുത്തു. ജി.പ്രഭ സംവിധാനം ചെയ്‌ത്‌ നെടുമുടി വേണു മുഖ്യവേഷമിടുന്ന സംസ്‌കൃത ചിത്രമായ ഇഷ്ടിയാണ്‌ ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ പനോരമയിലെ ഉദ്‌ഘാടന ചിത്രം. മൊത്തം 26 ചിത്രങ്ങളാണ്‌ ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ജയരാജിന്റെ വീരം, എം.ബി.പത്മകുമാറിന്റെ രൂപാന്തരം, ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. സംവിധായകനും നിര്‍മാതാവുമായ രാജേന്ദ്രസിങ്‌ അധ്യക്ഷനായ 13 അംഗ ജൂറിയാണ്‌ ചിത്രങ്ങള്‍ വിലയിരുത്തുന്നത്‌. ബാഹുബലി, എയര്‍ലിഫ്‌റ്റ്‌, ബാജി റാവു മസ്‌താനി, സുല്‍ത്താന്‍, രണ്ടു കുറിപ്പുകള്‍, ഓര്‍മയിലെ അതിര്‍വരമ്പുകള്‍, ഗോഡ്‌സ്‌ ഇന്‍ ഷാക്കിള്‍സ്‌ തുടങ്ങിയചിത്രങ്ങളും പട്ടികയിലുണ്ട്‌.