Breaking News

Trending right now:
Description
 
Oct 30, 2016

വനമേഖലയില്‍ മൂത്രമൊഴിച്ച മൂന്നുപേര്‍ക്ക്‌ 1600 രൂപ പിഴ

image വനമേഖലയില്‍ മൂത്രമൊഴിച്ചുവെന്ന കുറ്റത്തിന്‌ മൂന്നുപേരില്‍നിന്ന്‌ തമിഴ്‌നാട്‌ ഉടുമല്‍പേട്ട റേഞ്ച്‌ ഓഫിസര്‍ പിഴയടപ്പിച്ചത്‌ 1600 രൂപ. മറയൂരില്‍നിന്ന്‌ ഉടുമല്‍പേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകുന്നവഴി അമരാവതി ഡാമിനു സമീപത്തെ വൃഷ്ടിപ്രദേശമായ പൊങ്കനോടഭാഗത്താണ്‌ സംഭവം. മറയൂര്‍ സ്വദേശികളാണ്‌ പിഴയൊടുക്കേണ്ടിവന്നത്‌. കഴിഞ്ഞദിവസം ഉടുമല്‍പേട്ടയിലേക്ക്‌ പോകുമ്പോള്‍ വാഹനം നിര്‍ത്തി മൂത്രമൊഴിക്കുന്നതിനിടെ അതുവഴിയെത്തിയ റേഞ്ച്‌ ഓഫിസര്‍ ചോദ്യം ചെയ്യുകയും പിഴ അടപ്പിക്കുകയുമായിരുന്നു. വനംവകുപ്പ്‌ ഓഫീസില്‍ എത്തിച്ച്‌ ഭീഷണിപ്പെടുത്തിയാണ്‌ പിഴ അടപ്പിച്ചത്‌. ഒരാളുടെ കൈയില്‍നിന്നു 600 രൂപയും മറ്റു രണ്ടുപേരില്‍നിന്നു അഞ്ഞൂറു രൂപ വീതവുമാണ്‌ പിഴ അടപ്പിച്ചത്‌. ഇതിനു രസീതും നല്‍കി. മറയൂര്‍ ടൗണില്‍നിന്നു രണ്ടുകിലോമീറ്റര്‍ കഴിഞ്ഞാല്‍ ചിന്നാര്‍ വനമേഖല ആരംഭിക്കും. പിന്നീട്‌, ചിന്നാര്‍, ആനമല വന്യജീവിസങ്കേതങ്ങളിലൂടെയാണ്‌ ഏറെദൂരം വാഹനങ്ങള്‍ പോകുന്നത്‌. ഇതിനിടയില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സംവിധാനങ്ങളൊന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല.