Breaking News

Trending right now:
Description
 
Oct 29, 2016

ഇന്നു ദീപാവലി; കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ദീപം തെളിയിച്ചു

image ഇന്നു ദീപാവലി. മണ്‍ചെരാതുകളില്‍ ദീപങ്ങള്‍ കൊളുത്തിയും മധുരപലഹാരങ്ങള്‍ പങ്കിട്ടും നാടും നഗരവും ആഹ്ലാദനിറവില്‍. തിന്മയുടെ മേലുള്ള നന്മയും അന്ധകാരത്തിന്‍മേലുള്ള പ്രകാശത്തിന്റെയും നിരാശയില്‍മേലുള്ള പ്രത്യാശയുടെയും വിജയവുമാണ്‌ ദീപാവലി. ഇന്ത്യയില്‍ മാത്രമല്ല പാക്കിസ്ഥാന്‍, മലേഷ്യാ, മ്യാന്‍മാര്‍, നേപ്പാള്‍, സിങ്കപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ആഘോഷം സംഘടിപ്പിക്കുന്നുണ്ട്‌. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററിലും ദീപാവലി ദീപം തെളിയിച്ചു. മതസൗഹാര്‍ദ്ദത്തിന്റെയും പങ്കുവയ്‌ക്കലിന്റെയും ആഘോഷത്തോടൊപ്പം കാഴ്‌ചവൈകല്യമുള്ളവരുടെ ഒത്തുചേര്‍കൂടിയായപ്പോള്‍ ആഘോഷത്തിനു മാറ്റുകൂട്ടി. മറ്റുള്ളവരുടെ ജീവിതങ്ങളില്‍ വെളിച്ചം തെളിക്കുന്നവരായി നാം മാറേണ്ടതുണ്ടെന്നാണ്‌ ദീപാവലി ഓര്‍മിപ്പിക്കുന്നതെന്നു മതസൗഹാര്‍ദ്ദ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു ജസ്റ്റീസ്‌ ബി.കെമാല്‍ പാഷ പറഞ്ഞു. ദൈവം നല്‍കിയിട്ടുള്ള സൗഭാഗ്യങ്ങള്‍ കൂടുതല്‍ വിലമതിക്കപ്പെടുന്നത്‌ അതില്ലാതെ വരുമ്പോഴാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാഴ്‌ചവൈകല്യം ഉള്ളവര്‍ക്കൊപ്പമാണ്‌ ജസ്റ്റീസ്‌ ദീപം തെളിയിച്ചത്‌.