Breaking News

Trending right now:
Description
 
Oct 28, 2016

അനധികൃത സ്വത്ത്‌: മുന്‍ മന്ത്രി കെ.സി.ജോസഫിനെതിരെ വിജിലന്‍സ്‌ അന്വേഷണം

image അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ കെ.സി.ജോസഫിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ തലശേരി വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട്‌ നവംബര്‍ 29നു മുമ്പ്‌ കൈമാറണമെന്നും വിജിലന്‍സ്‌ കോടതി കോഴിക്കോട്‌ വിജിലന്‍സ്‌ സെല്ലിനോട്‌ ആവശ്യപ്പെട്ടു. പൊതു താല്‍പര്യ ഹര്‍ജിയിലാണ്‌ കോടതിയുടെ നടപടി. കെ.സി.ജോസഫും ഭാര്യയും മകനും അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്നാണ്‌ കേസ്‌. കെ.സി.ജോസഫ്‌ മന്ത്രിയായിരുന്ന കാലത്ത്‌ മകന്‍ അശോക്‌ ജോസഫിന്റെ ബാങ്ക്‌ അക്കൗണ്ടിലൂടെ ഒന്നരക്കോടിയുടെ വിനിമയം നടന്നിരുന്നു. ഹെവി ട്രാന്‍സാക്ഷന്‍ എന്നാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ അന്നു ബാങ്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതിന്റെ സ്രോത സ്‌ അന്വേഷിക്കണമെന്നാണ്‌ പൊതുതാല്‍പര്യഹര്‍ജിയിലെ അവശ്യം.