Breaking News

Trending right now:
Description
 
Oct 28, 2016

പൂവന്തുരുത്ത്‌ സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി, തീപിടുത്തം

image കോട്ടയം പൂവന്തുരുത്ത്‌ സബ്‌ സ്റ്റേഷനില്‍ 220 കെവി സബ്‌ സ്റ്റേഷനിലെ ട്രാന്‍സ്‌ഫോമര്‍ രാത്രി പൊട്ടിത്തെറിച്ചു വന്‍ തീപിടുത്തം. ജില്ലയിലെ പകുതിയിലേറെ സ്ഥലങ്ങളിലും ആലപ്പുഴജില്ലയിലെ ചില പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. 200 എംവിഎ ട്രാന്‍സ്‌ഫോമറാണ്‌ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്‌. തീയും പുകയും ഉയര്‍ന്നതോടെ പ്രദേശം ഭീതിയിലായി. അഗ്നിശമന സേനയുടെ അഞ്ച്‌ യൂണിറ്റ്‌ എത്തി രണ്ടുമണിക്കൂറുകൊണ്ടാണ്‌ തീ കെടുത്തിയത്‌. തുടര്‍ന്ന്‌ ചൂടായ ട്രാന്‍സ്‌ഫോമര്‍ തണിപ്പിച്ചു. പ്രാഥമിക നഷ്ടം മൂന്നുകോടിയോളമെന്നാണ്‌ വിലയിരുത്തിയിട്ടുള്ളത്‌. മൂലമറ്റം പവര്‍ ഹൗസില്‍നിന്ന്‌ പൂവന്തുരുത്ത്‌ സബ്‌ സ്റ്റേഷനില്‍ വൈദ്യുതി എത്തിച്ചാണ്‌ വിതരണം നടത്തുന്നത്‌. മെഡിക്കല്‍കോളജ്‌ ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലെയും പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ വൈക്കം സബ്‌ സ്റ്റേഷനില്‍നിന്ന്‌ വൈദ്യുതി എത്തിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ മിക്ക സ്ഥലത്തും ഭാഗികമായി വൈദ്യുതി പുനസ്ഥാപിക്കാന്‍ കെഎസ്‌ഇബി അധികൃതര്‍ക്കായി. തീപിടിക്കാനിടയായ കാരണം സംബന്ധിച്ച്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്‌ച മിക്കസ്ഥലങ്ങളിലും വൈദ്യുതി നിയന്ത്രണമുണ്ടാകാനിടയുണ്ടെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.