Breaking News

Trending right now:
Description
 
Oct 27, 2016

മാതാപിതാക്കള്‍ക്ക്‌ വീടുവാങ്ങാന്‍ ഇരുപതുകാരി ശരീരം വില്‍ക്കാന്‍ തയാറായി

image അമേരിക്കയിലെ സിയാറ്റിന്‍ സ്വദേശിയായ ഇരുപതുകാരി കാതറിന്‍ മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ തയാറായത്‌ എങ്ങനെയാണെന്നോ? പുതിയ വീടുവാങ്ങാന്‍ പണം കണ്ടെത്തുന്നതിന്‌ സ്വന്തം ശരീരം വില്‍പ്പനയ്‌ക്കു വയ്‌ക്കാന്‍ ഈ യുവതി തയാറായി. രണ്ടുവര്‍ഷം മുമ്പുണ്ടായ തീ പിടുത്തത്തില്‍ ഇവരുടെ വീട്‌ കത്തി നശിച്ചിരുന്നു. തകര്‍ന്ന വീട്ടിലായിരുന്നു മാതാപിതാക്കളുടെ താമസം. മാതാപിതാക്കളുടെ ദുരവസ്ഥയില്‍ ഏറെ ദുഖിതയായിരുന്നു കാതറിന്‍. ഒറ്റയടിക്കു എങ്ങനെയും പണം കണ്ടെത്തി വീടുവാങ്ങണമെന്നായി ചിന്ത. ഇതിനാണ്‌ മറ്റാര്‍ക്കും ദ്രോഹമില്ലാത്ത പ്രവൃത്തി ചെയ്യാന്‍-കന്യകാത്വം വില്‍ക്കാന്‍ കാതറിന്‍ തയാറായത്‌. ഇതിനായി നെവാഡയില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന വേശ്യാലയം തിരഞ്ഞെടുത്തു. ഇവിടെ താമസിക്കാന്‍ വേശ്യാലയം ഉടമ അനുമതി നല്‍കി. നിലവില്‍ രണ്ടുകോടിരൂപവരെ നല്‍കാന്‍ തയാറായി കാതറിനെ തേടി ആളുകള്‍ എത്തിയിരുന്നു. ഈ തുക പോരെന്ന നിലപാടാണ്‌ ഈ സുന്ദരിക്കുള്ളത്‌. കുറച്ചുകൂടി കാത്തിരിക്കാന്‍ അവള്‍ തീരുമാനിക്കുകയും ചെയ്‌തു. ശരീരം വില്‍ക്കുന്നത്‌ കുടുംബത്തോടുള്ള സ്‌നേഹംകൊണ്ടാണെന്നും പുതിയ വീടാണ്‌ സ്വപ്‌നമെന്നും കാതറിന്‍ പറയുന്നു.