Breaking News

Trending right now:
Description
 
Oct 27, 2016

ഇന്റര്‍നെറ്റ്‌ രോഗികള്‍ക്ക്‌ ചികിത്സാ സൗകര്യം

image ഏതുസമയവും ഫെയ്‌ബുക്കിലും വാട്‌സാപ്പിലും പരതി സമയംകളയുകയും ഇന്റര്‍നെറ്റ്‌ അടിമകളാവുകയും ചെയ്‌തവര്‍ക്ക്‌ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്‌) ചികിത്സാ സൗകര്യം. ഇന്റര്‍നെറ്റ്‌ അടിമകളായി ജോലിയിലും പഠനത്തിലും ശ്രദ്ധിക്കാതെ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ്‌ എയിംസ്‌ ഇതിനായി പ്രത്യേക ചികിത്സാ വിഭാഗം ഒരുക്കിയിരിക്കുന്നത്‌. സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളാണ്‌ ഇവിടെ ചികിത്സയ്‌ക്കായി എത്തുന്നവരിലേറെയും. ആദ്യഘട്ടത്തില്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ ഇതുണ്ടാക്കുമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. നിരാശാബോധം, ഉല്‍കണ്‌ഠ, ലഹരിമരുന്ന്‌ ഉപയോഗം എന്നിവ ഇന്റര്‍നെറ്റ്‌ അടിപ്പെട്ടവരില്‍ കണ്ടുവരുന്നുണ്ട്‌. കൗണ്‍സിലിങ്‌, ഇന്റര്‍നെറ്റുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കല്‍ എന്നിവയാണ്‌ ചികിത്സ. ശനിയാഴ്‌ചകളില്‍ രാവിലെ ഒമ്പതു മുതല്‍ രണ്ടുവരെയാണ്‌ ചികിത്സാ സമയം.