Breaking News

Trending right now:
Description
 
Oct 27, 2016

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരിയെ തെരുവുനായ ആക്രമിച്ചു

image കോഴിക്കോട്‌ പറമ്പില്‍ ബസാര്‍ നടുവിലശേരി റംഷീദിന്റെ മകള്‍ രണ്ടുവയസുള്ള ഫാത്തിമ്മയെ തെരുവുനായ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. ബുധനാഴ്‌ച ഉച്ചയോടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ നായ്‌ ആക്രമിച്ചത്‌. മുഖത്തും കാലിനും നെഞ്ചിന്റെ ഭാഗത്തും പരുക്കുണ്ട്‌. റോഡില്‍നിന്നെത്തിയ നായ്‌ കുട്ടിയെ പിന്‍കാലുകള്‍ക്കിടയിലാക്കി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍കേട്ട്‌ എത്തിയ ഉമ്മ ഉബൈദ നായയെ ഓടിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ക്കുനേരെയും ആക്രമിക്കാന്‍ ശ്രമം നടന്നു. ബഹളം കേട്ട്‌ എത്തിയ സമീപവാസികള്‍ നായയെ കല്ലെറിഞ്ഞു ഓടിക്കുകയായിരുന്നു. കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌ ഫാത്തിമ.