Breaking News

Trending right now:
Description
 
Oct 26, 2016

തെരുവുനായ്‌ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം: മേനകഗാന്ധി

image കേരളത്തില്‍ തെരുവുനായക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേന്ദ്രമന്ത്രി മേനകഗാന്ധി വീണ്ടും രംഗത്ത്‌. നായ്‌ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നാണ്‌ മേന ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇത്തരക്കാരെ ഗുണ്ടാ ആക്ട്‌ പ്രകാരം നേരിടേണ്ടതുണ്ട്‌. ഇതിന്‌ ഡിജിപി മുന്‍കൈയെടുക്കണമെന്നും മേനക ആവശ്യപ്പെട്ടു. നായ്‌ക്കളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളിയാണ്‌. തെരുവുനായ്‌ക്കള്‍ കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലുമുണ്ട്‌. പക്ഷേ അവിടെയെങ്ങുമില്ലാത്ത പ്രശ്‌നം കേരളത്തില്‍ മാത്രം എങ്ങനെയുണ്ടായി മേനകാ ചോദിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ ആളുകള്‍ നായ്‌ക്കളെ കൊല്ലുന്നത്‌ തുടരും. ക്രിമിനലുകളായ വ്യവസായികള്‍ ഹീറോ ആകാന്‍ ശ്രമിക്കുകയാണ്‌. ഇതിന്റെ ഭാഗമായാണ്‌ ഇത്തരക്കാര്‍ നായ്‌ക്കളെ കൊല്ലാന്‍ മുന്‍കൈ എടുക്കുന്നത്‌. കേരളം ഭരിക്കുന്നത്‌ സര്‍ക്കാരാണോ വ്യവസായികളാണോ എന്നും മേനക ചോദിച്ചു.