Breaking News

Trending right now:
Description
 
Oct 26, 2016

വ്യോമസേന റിക്രൂട്ട്‌മെന്റ്‌ റാലി നവംബര്‍ 21 മുതല്‍ കൊച്ചിയില്‍

image കേരളം, മാഹി, ലക്ഷദ്വീപ്‌ സ്വദേശികള്‍ക്കായി വ്യോമസേന റിക്രൂട്ട്‌മെന്റ്‌ റാലി നവംബര്‍ 21 മുതല്‍ കൊച്ചിയില്‍ നടത്തും. റാലി അഞ്ചുദിവസം നീണ്ടുനില്‍ക്കും. അവിവാഹിതരായ പുരുഷന്മാരായിരിക്കണം അപേക്ഷകര്‍. എയര്‍മാന്‍ ഗ്രൂപ്പ്‌ വൈനോണ്‍ ടെക്‌നിക്കല്‍ - ഇന്ത്യന്‍ എയര്‍ഫോഴ്‌സ്‌ (സെക്യൂരിറ്റി) ട്രേഡിലേക്കാണ്‌ റാലി സംഘടിപ്പിച്ചിരിക്കുന്നത്‌. രാവിലെ അഞ്ചിന്‌ കാക്കനാട്ടെ എയര്‍ഫോഴ്‌സിന്റെ 14 എയര്‍മെന്‍ സെലക്ഷന്‍ സെന്ററിലാണ്‌ ടെസ്‌റ്റ്‌. ഫിസിക്കല്‍ ഫിറ്റ്‌നെസ്‌ ടെസ്റ്റ്‌ രാവിലെ എട്ടിന്‌ ആരംഭിക്കും. റിക്രൂട്ട്‌മെന്റ്‌ ടെസ്റ്റിനു ഹാജരായവരെയാണ്‌ ഫിസിക്കല്‍ ഫിറ്റ്‌നെസ്‌ ടെസ്റ്റിന്‌ പരിഗണിക്കുകയുള്ളൂ. ഇതിനായുള്ള സ്ഥലം കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റോര്‍ സ്‌റ്റേഡിയമായിരിക്കും. 21 വയസ്‌ വരയേ പ്രായപരിധിയുള്ളൂ. ഇന്റര്‍മീഡിയറ്റ്‌ / പ്ലസ്‌ടു പരീക്ഷയില്‍ കുറഞ്ഞതു 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിന്‌ 50 ശതമാനം മാര്‍ക്ക്‌ നിര്‍ബന്ധമാണ്‌. പകര്‍ച്ചവ്യാധികളും ത്വക്‌ രോഗങ്ങളും പാടില്ല. നല്ല കേള്‍വിശക്തിയും ആരോഗ്യമുള്ള പല്ലും ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പു സംബന്ധിച്ച വിവരങ്ങള്‍ www.airmenselection.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.