Breaking News

Trending right now:
Description
 
Oct 25, 2016

കേരളം ഗുണ്ടകളുടെ പറുദീസയെന്ന്‌ ചെന്നിത്തല; പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

image സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി. സഭ നിര്‍ത്തിവച്ച്‌ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യ സ്‌പീക്കര്‍ തള്ളുകയായിരുന്നു. സംസ്ഥാനത്ത്‌ ഗുണ്ടാ ആക്രമണം വര്‍ധിച്ചുവരുകയാണെന്നും ജനങ്ങളുടെ സൈ്വര്യജീവിതം തടസപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി പി.ടി.തോമസ്‌ എംഎല്‍എയാണ്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. സംസ്ഥാനത്തെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്‌ ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിലെ ഗുണ്ടാ ആക്രമണങ്ങള്‍ക്ക്‌ കണ്ണൂര്‍ ബന്ധമുണ്ട്‌. സിപിഎം നേതാക്കള്‍ക്ക്‌ ഇത്തരം ഗുണ്ടകളുമായി അടുത്തബന്ധമുണ്ടെന്നും പി.ടി.തോമസ്‌ ആരോപിച്ചു. കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ആരോപിച്ചു. പൊലീസ്‌ വകുപ്പിലെ ഉന്നതര്‍ തമ്മില്‍ മത്സരമായതിനാല്‍ ഗുണ്ടാ ആക്രമണങ്ങള്‍ ശ്രദ്ധിക്കാന്‍ അവര്‍ക്ക്‌ സമയമില്ലാതായിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുണ്ടാസംഘങ്ങളോട്‌ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഗുണ്ടകള്‍ക്ക്‌ സംരക്ഷണ കവചം ഒരുക്കില്ല. ഇത്തരം സംഘങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെതുടര്‍ന്നാണ്‌ സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അവതരാണാനുമതി നിഷേധിച്ചത്‌.