Breaking News

Trending right now:
Description
 
Oct 25, 2016

മലയാളികള്‍ക്ക്‌ ആയുസ്‌ കൂടുതല്‍

image ദേശീയതലത്തില്‍ ശരാശരി ആയൂര്‍ദൈര്‍ഘ്യത്തില്‍ കേരളം ഒന്നാംസ്ഥാനത്ത്‌. സെന്‍സസ്‌ വകുപ്പാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. കേരളത്തിന്‍രെ ശരാശരി ആയൂര്‍ദൈര്‍ഘ്യം 74.9 വയസ്‌. കേരളത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച്‌ വനിതകള്‍ക്കാണ്‌ ആയൂര്‍ദൈര്‍ഘ്യം കൂടുതലുള്ളത്‌-77.8 വയസ്‌. പുരുഷന്മാരുടെ ആയൂര്‍ദൈര്‍ഘ്യം 72 വയസ്‌. ഗ്രാമീണ മേഖലയില്‍ ശരാശരി ആയൂര്‍ദൈര്‍ഘ്യം സംസ്ഥാന ശരാശരിക്കു തുല്യമാണ്‌- 74.9 വയസ്‌. വനിതകള്‍ക്ക്‌ ആയൂര്‍ദൈര്‍ഘ്യം 78.1 വയസും പുരുഷന്മാരുടേത്‌ 71.7 വയസുമാണ്‌. നഗരമേഖലയില്‍ കേരളത്തിന്റെ ആയൂര്‍ദൈര്‍ഘ്യം 75 വയസ്‌. പുരുഷന്മാരുടേത്‌ 72.7 വയസും വനിതകളുടേത്‌ 77.1 വയസുമാണ്‌. ആശുപത്രികളുടെ എണ്ണം കൂടിയതും ആരോഗ്യപരിരക്ഷാ സംവിധാനം മെച്ചപ്പെട്ടതുമാണു ആയൂര്‍ദൈര്‍ഘ്യം കൂടാനുള്ള കാരണമായി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌.