Breaking News

Trending right now:
Description
 
Oct 25, 2016

ഒരുമാസംകൊണ്ട്‌ ജിയോയ്‌ക്കു കേരളത്തില്‍ 10 ലക്ഷം വരിക്കാര്‍

image റിലയന്‍സ്‌ ജിയോ മൊബൈല്‍ നെറ്റ്‌ വര്‍ക്കിനു കേരളത്തിലെ വരിക്കാരുടെ എണ്ണം ഒരു മാസംകൊണ്ട്‌ 10 ലക്ഷത്തിലേറെ. രാജ്യത്തു മൊത്തം 1.6 കോടി വരിക്കാര്‍ ഒരുമാസം കൊണ്ടു വരിക്കാരായെന്നാണ്‌ കമ്പനി നല്‍കുന്ന വിവരം. കേരളത്തിലെ വരിക്കാരുടെ എണ്ണം ആദ്യമായാണ്‌ പുറത്തുവിടുന്നത്‌. ജിയോ പ്രവര്‍ത്തനം ആരംഭിച്ചത്‌ സെപ്‌റ്റംബര്‍ അഞ്ചിനാണ്‌. കേരളത്തില്‍ 20 ലക്ഷം വരിക്കാര്‍ എന്ന പദ്ധതിയാണ്‌ കമ്പനിയുടെ അടുത്ത ലക്ഷ്യം. ആധാര്‍ അധിഷ്‌ഠിത സിം ആക്ടിവേഷന്‍ നടപ്പാക്കിയതോടെയാണ്‌ വരിക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നത്‌. സൗജന്യ വോയ്‌സ്‌ കോള്‍ നല്‍കാനുള്ള തീരുമാനം ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) അംഗീകരിച്ചതു റിലയന്‍സിനു നേട്ടമായിട്ടുണ്ട്‌. ഡിസംബര്‍ 31വരെ കോള്‍, എസ്‌എംഎസ്‌, ഡേറ്റ എന്നീ സേവനങ്ങളെല്ലാം പൂര്‍ണമായി സൗജന്യമായി നല്‍കുന്ന വെല്‍കം ഓഫര്‍ ഡിസംബര്‍ മൂന്നുവരെ വരിക്കാര്‍ ആകുന്നവര്‍ക്കേ നല്‍കൂവെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്‌. അതിനുശേഷം ചേരുന്നവര്‍ക്കു ആകര്‍ഷകമായ പാക്കേജ്‌ ലഭ്യമാക്കും. നിലവില്‍ രാജ്യത്തു ദിവസവും ആറു ലക്ഷത്തിനും 11 ലക്ഷത്തിനുമിടയില്‍ വരിക്കാര്‍ ചേരുന്നുണ്ടെന്നു കമ്പനി ആവകാശപ്പെടുന്നു.