Breaking News

Trending right now:
Description
 
Oct 24, 2016

മില്‍പാര്‍ക്ക്‌ പള്ളിയില്‍ വി.അന്തോണീസിന്റെ നൊവേനയും സകലവിശുദ്ധരുടെയും തിരുന്നാളും നവംബര്‍ 1 ന്‌

പോള്‍ മേനാച്ചേരി
image മെല്‍ബണ്‍: മില്‍പാര്‍ക്ക്‌ സെന്റ്‌ ഫ്രാന്‍സിസ്‌ അസ്സീസി ദൈവാലയത്തില്‍ വി.അന്തോണീസിന്റെ നൊവേന ആരംഭിച്ചിട്ട്‌ മൂന്നു വര്‍ഷം തികയുന്ന നവംബര്‍ 1-ാം തിയതി (ചൊവ്വാഴ്‌ച) മൂന്നാം വാര്‍ഷികവും സകല വിശുദ്ധരുടെയും തിരുന്നാളും കേരളപിറവി ദിനവും സംയുക്തമായി ആഘോഷിക്കുന്നു. വൈകുന്നേരം 5.30ന്‌ ജപമാലയും 6.00 മണിയ്‌ക്ക്‌ ദിവ്യബലിയും തുടര്‍ന്ന്‌ വിശുദ്ധ അന്തോണീസിന്റെ നോവേനയും വിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദവും ഉണ്ടായിരിക്കും. തുടര്‍ന്ന്‌ മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഒപ്പീസും നടത്തും. ഫാ. വര്‍ഗ്ഗിസ്‌ കട്ടികാട്‌ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക്‌ ശേഷം പാരീഷ്‌ ഹാളില്‍ സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്‌. അന്നേദിവസം കേരളതനിമയുള്ള വസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ കേരളപിറവിദിനവും വാര്‍ഷികാഘോഷവും മനേഹരമാക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി സജി ദേവസ്സി തലോണിക്കര അറിയിച്ചു.