Breaking News

Trending right now:
Description
 
Oct 24, 2016

ആഗോളതാപനം നിയന്ത്രിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ടി.ആര്‍.എ

image ആലപ്പുഴ: കാലാവസ്ഥ വ്യതിയാന നിയന്ത്രണത്തിനുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രാവര്‍ത്തികമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ സ്വാഗതം ചെയ്തു.

ആഗോളതാപനം നിയന്ത്രിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി 'അകളങ്കിത ടി.ആര്‍.എ: കാര്‍ബണ്‍ ന്യൂട്രലിനായി പരിശ്രമിക്കുന്നു' എന്ന പ്രചാരണ പദ്ധതി കഴിഞ്ഞ വര്‍ഷം മുതല്‍ ടി.ആര്‍.എ പ്രത്യേക ശ്രദ്ധകൊടുത്തു നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി കാര്‍ബണിന്റെ അളവു കുറയ്ക്കാന്‍ വീടുകളുടെ ചുറ്റുമുള്ള സ്ഥലത്ത് കഴിവതും മരങ്ങളും ചെടികളും നട്ടുവളര്‍ത്തി ഹരിതാഭമാക്കല്‍, ബൈസേക്കിള്‍ സവാരി പ്രോത്സാഹനം, പരിസര ശുചീകരണത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും കര്‍മ്മപരിപാടികള്‍, പൊതുഗതാഗതത്തെ പിന്തുണയ്ക്കല്‍, ചവറുതള്ളാത്ത തോടുകള്‍ തുടങ്ങി ചെറുതും നിസാരവുമായ അനേകം ജീവിത ശൈലികള്‍ യോജിപ്പിച്ചു വര്‍ഷങ്ങളെടുക്കുന്ന സുസ്ഥിര വികസനത്തിന്റെ ഭാഗമായിട്ടുള്ള പദ്ധതിയാണിത്. അന്തരീക്ഷ താപമുയര്‍ത്തുന്ന ഹരിതഗൃഹവാതകമായ കാര്‍ബണ്‍ഡൈഓക്‌സൈഡിനെ വലിച്ചെടുക്കുന്നതിനും അതു കഴിവതും പുറത്തുവിടാതിരിക്കുന്നതിനുമുള്ള പച്ചപ്പു നിറഞ്ഞ പരിസരസാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതിയോടൊപ്പം ടി.ആര്‍.എ യോജിച്ചു മുന്നേറും.