Breaking News

Trending right now:
Description
 
Oct 24, 2016

നിരോധിക്കപ്പെട്ട പദാര്‍ഥങ്ങള്‍: ടേബിള്‍ ടെന്നിസ് കളിക്കാര്‍ ശ്രദ്ധിക്കണമെന്നു ടി.ആര്‍.എ.ടി.ടി ക്ലബ്

image ആലപ്പുഴ: ടേബിള്‍ ടെന്നിസ് കളിക്കാര്‍ ഉള്‍പ്പടെയുള്ള അത്‌ലറ്റുകള്‍ക്കു നിരോധിക്കപ്പെട്ട പദാര്‍ഥങ്ങളുടെയും സമ്പ്രദായങ്ങളുടെയും പുതുക്കിയ പട്ടിക വിശദീകരണങ്ങള്‍ സഹിതം വേള്‍ഡ് ആന്റി ഡോപിംഗ് ഏജന്‍സി സെപ്റ്റംബര്‍ 29-നു പ്രസിദ്ധീകരിച്ചതായി ടി.ആര്‍.എ.ടി.ടി ക്ലബ് അറിയിച്ചു. 2017 ജനുവരിയില്‍ പ്രാബല്യത്തിലാകും. വര്‍ഷംതോറും പുതുക്കുന്ന പട്ടികയാണിത്. ചികിത്സാവേളകളില്‍ കായികതാരങ്ങള്‍ മരുന്നുകള്‍ സ്വീകരിക്കേണ്ടി വരുമ്പോള്‍ നിരോധിക്കപ്പെട്ടവ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ചികിത്സ നടത്തുമ്പോള്‍ ഡോക്ടര്‍മാരോട് ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതാണെന്നും ടി.ആര്‍.എ.ടി.ടി ക്ലബ് ഓര്‍മ്മിപ്പിച്ചു.

ദി വേള്‍ഡ് ആന്റി ഡോപിംഗ് കോഡ് ഇന്‍ര്‍നാഷണല്‍ സ്റ്റാന്‍ഡാര്‍ഡ് പ്രൊഹിബിറ്റഡ് ലിസ്റ്റ് https://www.wada-ama.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മയക്കുമരുന്നു സ്വതന്ത്രമായ സ്‌പോര്‍ട്‌സിനായുള്ള ലോകവ്യാപകമായ സഹകരണപരമായ സംരംഭമാണിത്. ഇക്കാര്യത്തില്‍ കായികരംഗങ്ങളിലുള്ള കുട്ടികളിലും മാതാപിതാക്കളിലും അവബോധമുണ്ടാക്കാനും അബദ്ധത്തില്‍പ്പെടാതിരിക്കാനും സ്‌കൂള്‍, കോളജ് തലങ്ങളില്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും ടി.ആര്‍.എ.ടി.ടി ക്ലബ് പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ സൂചിപ്പിച്ചു.