Breaking News

Trending right now:
Description
 
Oct 24, 2016

പരസ്യ ഫീസ്: വരുമാനം വര്‍ധിപ്പിക്കുന്ന നടപടിയില്‍ സംതൃപ്തി രേഖപ്പെടുത്തി

image ആലപ്പുഴ: പട്ടണത്തില്‍ സ്ഥാപനങ്ങളുടെ മുന്നില്‍ സ്ഥാപിക്കുന്നതടക്കമുള്ള പരസ്യസ്വഭാവത്തിലുള്ള എല്ലാ ബോര്‍ഡുകള്‍ക്കും കൃത്യമായി ഫീസ് ഈടാക്കി മുനിസിപ്പാലിറ്റി വരുമാനം വര്‍ധിപ്പിച്ച് വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന ആവശ്യത്തിന്മേല്‍ നടപടി സ്വീകരിച്ചു തുടങ്ങിയതില്‍ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) സംതൃപ്തി രേഖപ്പെടുത്തി. കരാര്‍ നല്കി പരസ്യ ഫീസ് പിരിക്കുന്നതിനു പകരം മുനിസിപ്പാലിറ്റി നേരിട്ടു തുക പിരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കൂടാതെ റോഡില്‍ കാഴ്ച മറയ്ക്കുന്നതും ഗതാഗത, കാല്‍നടസഞ്ചാരം തടസ്സപ്പെടുന്ന രീതിയില്‍ വയ്ക്കുന്നതുമായ ബോര്‍ഡുകളും ബാനറുകളും കൊടികളും നീക്കം ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

മുനിസിപ്പല്‍ പരിധിയില്‍ നഗരസഭയുടെ അനുമതി വാങ്ങാതെയും പരസ്യനികുതി ഒടുക്കാതെയും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ക്ക് ബന്ധപ്പെട്ട സ്ഥാപനമോ ഉടമയോ 15 ദിവസത്തിനകം അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങി പരസ്യ നികുതി അടയ്ക്കണമെന്നു കഴിഞ്ഞ ദിവസം സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം 1994-ലെ കേരള മുനിസിപ്പല്‍ നിയമം 271, 272 വകുപ്പുകള്‍ പ്രകാരം ബോര്‍ഡുകള്‍ നീക്കം ചെയ്യും. അതിനു ചെലവാകുന്ന തുക സ്ഥാപന ഉടമകളുടെ പക്കല്‍ നിന്നു വസൂലാക്കുകയും ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.