Breaking News

Trending right now:
Description
 
Oct 24, 2016

ഇ-മാലിന്യങ്ങള്‍ കൈമാറാനുള്ള ഏര്‍പ്പാടുകള്‍ ഉടനെ ഏര്‍പ്പെടുത്തണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: പട്ടണത്തിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്ന ട്യൂബ്‌ലൈറ്റും ഗ്ലാസ് വസ്തുക്കളും അടക്കമുള്ള ഇ-മാലിന്യങ്ങള്‍ 2011-ലെ ഇ-വേസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് ഹാന്‍ഡ്്‌ലിംഗ് റൂള്‍സിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ശാസ്ത്രീയമായ പുനഃചംക്രമണത്തിനും തുടര്‍ന്നുള്ള സംസ്‌ക്കരണത്തിനും കൈമാറാനുള്ള ഏര്‍പ്പാടുകള്‍ ഉടനെ ഏര്‍പ്പെടുത്തണമെന്നു മുനിസിപ്പാലിറ്റിയോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു.

മാലിന്യ ശേഖരണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ കേരള കമ്പനിയുടെ പ്രവര്‍ത്തനം ആലപ്പുഴയിലും വ്യാപിപ്പിക്കാന്‍ എത്രയുംവേഗം നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇ-മാലിന്യങ്ങള്‍ നല്കുന്ന സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും കിലോഗ്രാമിനു പത്തു രൂപ നിരക്കിലാണ് മാലിന്യം ശേഖരിക്കുന്നത്. അതു സംബന്ധിച്ച ഉത്തരവ് തദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു ശേഖരിക്കപ്പെടുന്ന ഇ-മാലിന്യങ്ങള്‍ തൂക്കം അനുസരിച്ച് കിലോഗ്രാമിനു 25 രൂപ നിരക്കില്‍ നഗരസഭ സ്വീകരിക്കുകയും വാഹനം എത്തിച്ചേരാവുന്ന സ്ഥലത്ത് സുരക്ഷിതമായി സൂക്ഷിച്ച് ക്ലീന്‍ കേരള കമ്പനിക്കു കൈമാറുകയുമാണ് വേണ്ടത്. സ്വകാര്യ കമ്പനിക്കാണ്. പാഴ്‌വസ്തുക്കളില്‍ നിന്നു പുനഃരുത്പാദനം നടത്തുന്നതിന്റെ ചുമതല നല്കിയിട്ടുള്ളത്.

ഉപയോഗശൂന്യമായ സിഎഫ്എല്‍, ട്യൂബ് ലൈറ്റുകള്‍, സിഡികള്‍ എന്നിവ പ്രതിഫലം നല്കാതെ ചട്ടങ്ങള്‍ പ്രകാരം ശേഖരിക്കാന്‍ നഗരസഭ ബാധ്യസ്ഥമാണ്. അതുപോലെ തന്നെ പ്ലാസ്റ്റിക്, ലെതര്‍, റബര്‍ പാഴ്‌വസ്തുക്കള്‍ പൊതുയിടങ്ങളില്‍ നിന്നു ഒഴിവാക്കണം.