Breaking News

Trending right now:
Description
 
Oct 24, 2016

വിജിലന്‍സ്‌ മേധാവിയുടെ ഫോണ്‍ചോര്‍ത്തല്‍: ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി

image വിജിലന്‍സ്‌ മേധാവി ജേക്കബ്‌ തോമസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായിട്ടാണ്‌ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിനിടെ ഡിജിപി അന്വേഷിക്കുമെന്നാണ്‌ മുഖ്യമന്ത്രി ആദ്യം പറഞ്ഞെങ്കിലും പിന്നീടാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുമെന്നു വ്യക്തമാക്കിയത്‌. രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാര്‍ നയമല്ലെന്നും ഫോണ്‍ചോര്‍ത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട്‌ ജേക്കബ്‌ തോമസിന്റെ പരാതി ചര്‍ച്ച ചെയ്യണമെന്നു ആവശ്യപ്പെട്ട്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശീതയുദ്ധം നിലനില്‍ക്കുകയാണെന്നും ജേക്കബ്‌ തോമസ്‌ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്‌ മുഖ്യമന്ത്രിയെ ആണെന്നും പ്രതിപക്ഷം ആരോപിച്ചു. ഫോണ്‍ ചോര്‍ത്തി എന്ന മാധ്യമവാര്‍ത്ത അന്വേഷിക്കാനാണ്‌ ജേക്കബ്‌ തോമസ്‌ ആവശ്യപ്പെട്ടതെന്നും അദ്ദേഹത്തിന്‌ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.