Breaking News

Trending right now:
Description
 
Oct 24, 2016

ഏ ദില്‍ ഹെ മുഷ്‌കിലി സിനിമയ്‌ക്ക്‌ സെന്‍സര്‍ബോര്‍ഡിന്റെ കത്രിക

image കരണ്‍ ജോഹറിന്റെ സിനിമ ഏ ദില്‍ ഹെ മുഷ്‌കിലി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണി ഏതാണ്ട്‌ ശമിച്ചപ്പോള്‍ പുതിയ വില്ലനായി സെന്‍സര്‍ബോര്‍ഡ്‌ എത്തി. ചിത്രത്തിലെ ചില ചുംബനരംഗങ്ങളിലാണ്‌ സെന്‍സര്‍ബോര്‍ഡ്‌ കത്രികവച്ചത്‌. അനുഷ്‌ക ശര്‍മ അഭിനയിച്ച ചുംബനരംഗങ്ങള്‍ സെന്‍സര്‍ബോര്‍ഡ്‌ മുറിച്ചുമാറ്റി. നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ ഐശ്വര്യ റായ്‌ അഭിനയിച്ച ചുംബനരംഗങ്ങള്‍ക്കും പിടിവീണിരുന്നു. ചിത്രത്തിനു യുഎ സര്‍ട്ടിഫിക്കറ്റാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ നല്‍കിയിട്ടുള്ളത്‌. പാക്‌ നടന്‍ ഫവാദ്‌ ഖാന്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ പ്രദര്‍ശിപ്പിക്കുന്നതു തടയാന്‍ എംഎന്‍എസ്‌ അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നത്‌ ഒരുവിധേനയാണ്‌ ബന്ധപ്പെട്ടവര്‍ ഒഴിവാക്കിയത്‌. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉപാധികളോടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്‌ എംഎന്‍എസ്‌ അടക്കമുള്ളവര്‍ അനുമതി നല്‍കുകയായിരുന്നു. അതിനു പിന്നാലെയാണ്‌ സെന്‍സര്‍ബോര്‍ഡിന്റെ കത്രിക പ്രയോഗം.