Oct 24, 2016
ജയിലില്‍ നിഷാമിന്റെ ഫോണ്‍ ഉപയോഗം; മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്
തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു
കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബിസിനസുകാരന് മുഹമ്മദ്
നിഷാമിനു ഫോണ്‍ ഉപയോഗിക്കാന്‍ അവസരം നല്‍കിയതിന് മൂന്നുപൊലീസുകാരെ
സസ്പെന്‍ഡു ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിഷാം കേസ്
ആവശ്യത്തിനായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് മൊബൈല്‍ഫോണ്‍
ഉപയോഗിക്കാന്‍ ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ അവസരം നല്‍കിയത്. ഫോണില്‍
സഹോദരങ്ങളെ വിളിച്ച് നിഷാം ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരങ്ങള്‍
വിവരം പൊലീസിനെ അറിയിച്ചതോടെയാണ് ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള വിവരം
പുറത്തായത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി കെ.സഞ്ജയ്കുമാര്‍ ഗുരുഡിന്
നല്കിയ നിര്‍ദേശത്തെ തുടര്‍ന്നു ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി
ഞായറാഴ്ച നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ എആര്‍
ക്യാംപിലെ സീനിയര്‍ സിപിഒ അജിത്കുമാര്‍, സിപിഒമാരായ വിനീഷ്, രതീഷ്
എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.