Breaking News

Trending right now:
Description
 
Oct 23, 2016

ദയവു ചെയ്‌്‌ത്‌ അപമാനിക്കരുതെന്ന്‌ മന്ത്രി ബാലന്‍

image അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട്‌ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ തന്നെ അപമാനിക്കരുതെന്ന അഭ്യര്‍ഥനയുമായി മന്ത്രി എ.കെ.ബാലന്‍. ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ അഭ്യര്‍ഥന നടത്തിയത്‌. തന്റെ പ്രവര്‍ത്തനങ്ങളെ തിരസ്‌കരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നതില്‍ പരാതിയില്ല. കേരളത്തിലെ ആദിവാസി സമൂഹത്തിന്‌ തന്നെ നന്നായി അറിയാം. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിയെക്കുറിച്ചു നിയമസഭയിലെ ഉപചോദ്യത്തിനു നല്‍കിയ മറുപടി ദുരുദ്ദേശ്യത്തോടെയാണ്‌ നവമാധ്യമങ്ങളില്‍ ചിലര്‍ പ്രസിദ്ധീകരിച്ചത്‌. ചില ഓണ്‍ലൈന്‍ പോര്‌ട്ടലുകളില്‍വന്ന വാര്‍ത്തകള്‍ പിന്നീട്‌ പലരും ഷെയര്‍ ചെയ്യുകയായിരുന്നു. ഇതിനുശേഷമാണ്‌ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഇതു ഏറ്റുപിടിച്ചത്‌. എന്റെ മറുപടി പൂര്‍ണരൂപത്തില്‍ കൊടുക്കുന്നതിനു പകരം ബോധപൂര്‍വം ചില വാക്കുകള്‍ അടര്‍ത്തിയെടുത്തു. ആദിവാസി മേഖലയില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ തമസ്‌കരിക്കാന്‍ വേണ്ടിയായിരുന്നു ഇത്‌. തന്നെ അപമാനിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നു. വേദനാജനകമാണിതെന്നും അപമാനിക്കരുതെന്നും മന്ത്രി ഫെയ്‌ബുക്കിലെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.