Breaking News

Trending right now:
Description
 
Oct 22, 2016

പിഎസ്‌ സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷ ഇന്ന്‌

image കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്റെ (പിഎസ്‌ സി) ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പരീക്ഷ ഇന്നു നടക്കും. ബവ്‌ റിജസ്‌ കോര്‍പറേഷനിലെ എല്‍ഡി ക്ലാര്‍ക്ക്‌ തസ്‌തികയിലേക്കുള്ള പരീക്ഷ 6,36,634 പേരാണ്‌ എഴുതുന്നത്‌. സംസ്ഥാനത്തെ 2608 സെന്ററുകളിലല്‍ ഉച്ചകഴിഞ്ഞ്‌ രണ്ടു മുതല്‍ 3.15വരെ പരീക്ഷ നടക്കുക. പരീക്ഷ നടത്തിപ്പിനായി പത്തുകോടിയോളം രൂപ ചിലവു വരുമെന്നാണ്‌ കണക്കാക്കുന്നത്‌. ഒരു ഉദ്യോഗാര്‍ഥിക്ക്‌ 150 രൂപയിലധികം ചിലവ്‌ വരുമെന്നാണ്‌ പിഎസ്‌ സിയുടെ വിലയിരുത്തല്‍. സര്‍വകലാശാലയിലെ അസിസ്റ്റന്റ്‌ തസ്‌തികയിലേക്കുള്ള പരീക്ഷയാണ്‌ ഇതിനു മുമ്പ്‌ ഒരു ദിവസം കൊണ്ട്‌ പിഎസ്‌ സി നടത്തിയ ഏറ്റവും വലിയ പരീക്ഷ. അന്ന്‌ 5,41,823 പേരാണ്‌ പരീക്ഷ എഴുതിയത്‌. ഇന്നത്തെ പരീക്ഷയ്‌ക്ക്‌ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പുറമേ അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളും കേന്ദ്രങ്ങളാണ്‌. അപേക്ഷകര്‍ക്കെല്ലാം പരമാവധി അതതു ജില്ലയില്‍ തന്നെ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചതായി പിഎസ്‌ സി അധികൃതര്‍ വ്യക്തമാക്കി.