Breaking News

Trending right now:
Description
 
Oct 21, 2016

തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ജീന്‍സിനും ലെഗ്ഗിന്‍സിനും വിലക്ക്‌

image തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ പുതിയ ഡ്രസ്‌ കോഡ്‌ ഏര്‍പ്പെടുത്തി. വ്യാഴാഴ്‌ചയാണ്‌ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ വൈസ്‌ പ്രിന്‍സിപ്പലാണ്‌ ഇറക്കിയത്‌. സര്‍ക്കുലര്‍ പ്രകാരം പെണ്‍കുട്ടികള്‍ ചുരിദാര്‍, സാരി എന്നിവയില്‍ ഏതെങ്കിലുമേ ധരിക്കാന്‍ പാടുള്ളൂ. എന്നും മുടി ഒതുക്കി കെട്ടിവയ്‌ക്കുകയും വേണം. ലെഗ്ഗിന്‍സ്‌, ജീന്‍സ്‌, ടി ഷര്‍ട്ട്‌ തുടങ്ങിയവ കോളജില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ്‌ വ്യക്തമാക്കിയിട്ടുള്ളത്‌. ആണ്‍കുട്ടികള്‍ക്കും ഡ്രസ്‌ കോഡുണ്ട്‌. അവര്‍ കാഷ്വല്‍ ഡ്രസുകള്‍ ഉപേക്ഷിക്കണം. സാധാരണ ചെരുപ്പ്‌ ധരിക്കാന്‍ പാടില്ല. ഫോര്‍മല്‍ ഡ്രസില്‍ എത്തിയാല്‍മതിയെന്നാണ്‌ സര്‍ക്കുലറിലുള്ളത്‌. ഈ വേഷത്തോടൊപ്പം ഷൂസ്‌ നിര്‍ബന്ധമാണ്‌. വിദ്യാര്‍ഥികള്‍ ഈ ഡ്രസ്‌ കോഡ്‌ പാലിക്കുന്നുണ്ടെന്ന്‌ വകുപ്പ്‌ അധ്യക്ഷന്മാരും യൂണിറ്റ്‌ മേധാവികളും ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറിലുണ്ട്‌. നേരത്തെ മധുര മെഡിക്കല്‍കോളജിലും വിദ്യാര്‍ഥികള്‍ക്ക്‌ ഡ്രസ്‌ കോഡ്‌ ഏര്‍പ്പെടുത്തിയിരുന്നു.