Breaking News

Trending right now:
Description
 
Oct 21, 2016

ബീയറും വൈനും പുറത്തുകൊണ്ടുപോകുന്നതിന്‌ നിരോധനമില്ല

image ബീയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സുള്ള പാര്‍ലറുകളില്‍നിന്ന്‌ കുപ്പികള്‍വാങ്ങി പുറത്തേക്കു കൊണ്ടുപോയി കഴിക്കുന്നതിനു നിരോധനമില്ലെന്നു ഹൈക്കോടതി. ബീയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സുള്ള ഹോട്ടല്‍ പുറത്തേക്കു കൊണ്ടുപോകാന്‍ മൂന്നുകുപ്പി ബീയര്‍ വിറ്റതിനു എക്‌സൈസ്‌ അധികൃതര്‍ കേസെടുത്തതിനെതിരെ എലഗന്‍സ്‌ ഹോട്ടല്‍ അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുടെ ഉത്തരവ്‌. ബാര്‍ ലൈസന്‍സ്‌ ചട്ടപ്രാകരം ബാറില്‍നിന്നു മദ്യംവാങ്ങി പുറത്തുകൊണ്ടുപോകുന്നത്‌ അനുവദിക്കാനാവില്ലെന്നുണ്ട്‌. എന്നാല്‍ ബീയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക്‌ ഇത്തരമൊരു വ്യവസ്ഥ പറഞ്ഞിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു. ഇത്തരമൊരു നിയന്ത്രണം ആവശ്യമില്ലെന്നു കണ്ടാണു നിയമനിര്‍മാതാക്കള്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്താതിരുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ബീയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സുള്ള ഹോട്ടലില്‍ ബീയര്‍ വിളമ്പാന്‍ ഉദ്ദേശിച്ചിട്ടുള്ള മുറിക്കു പുറത്തു വിളമ്പുന്നതിനു ചട്ടപ്രകാരം വിലക്കുണ്ട്‌. പ്രത്യേക ഫീസ്‌ അടച്ചു അനുമതിവാങ്ങിയാല്‍ സ്വിമ്മിങ്‌ പൂള്‍, ലോണ്‍, റൂഫ്‌ ഗാര്‍ഡന്‍, മറ്റുമുറികള്‍ എന്നിവിടങ്ങളില്‍ വിളമ്പുകയും ചെയ്യാം. ബീയര്‍ വിളമ്പുന്ന സ്ഥലത്തിന്റെ കാര്യത്തിലാണു നിയന്ത്രണമെന്നും ബീയര്‍ വില്‍ക്കുന്നതിന്‌ ഈ വ്യവസ്ഥ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.