Breaking News

Trending right now:
Description
 
Oct 20, 2016

ഗര്‍ഭിണിയെ കൊന്ന്‌ കുളത്തില്‍ കെട്ടിത്താഴ്‌ത്തിയെ കാമുകന്‍ അറസ്റ്റില്‍

image ആറുമാസം ഗര്‍ഭിണിയായ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം പാറക്കുളത്തില്‍ കൊട്ടിത്താഴ്‌ത്തിയ കാമുകന്‍ തലയോലപ്പറമ്പ്‌ പൊതി സൂര്യഭവന്‍ സൂരജിനെ (27) പൊലീസ്‌ അറസ്റ്റു ചെയ്‌തു. പൊതിയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്‌ഷനിസ്റ്റും വൈക്കം വടയാര്‍ പട്ടുമ്മേല്‍ സുകുമാരന്റെ മകളുമായ സുകന്യയാണ്‌ (22) മരിച്ചത്‌. സുകന്യയുടെ മൃതദേഹം പൊതി റയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ റബര്‍തോട്ടത്തിനരികിലുള്ള ഉപയോഗശൂന്യമായ പാറമടയില്‍നിന്നു കണ്ടെടുത്തു. കഴിഞ്ഞ 13നു പുലര്‍ച്ചെയായിരുന്നു കൊലപാതകം. കഴുത്തില്‍ കയറുകൊണ്ടുമുറുക്കി സുകന്യയെ കൊലപ്പെടുത്തിയശേഷം കല്ലുകെട്ടി പാറമടയില്‍ താഴ്‌ത്തുകയായിരുന്നു. മൃതദേഹം ജീര്‍ണിച്ച നിലയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടതോടെയാണ്‌ കൊലപാതകവിവരം പുറത്തായത്‌. വിവാഹിതനായ സൂരജുമായി സുകന്യയ്‌ക്കുണ്ടായിരുന്ന ബന്ധം അറിഞ്ഞ പൊലീസ്‌ സൂരജിനെ ചോദ്യം ചെയ്‌തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. 12നു ജോലിക്കെന്നുപറഞ്ഞുപോയ സുകന്യയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുകന്യ ജോലി ചെയ്‌തിരുന്ന ആശുപത്രിയിലെ ആംബുല്‍സ്‌ ഡ്രൈവര്‍ ആയിരുന്നു സൂരജ്‌. 12നു തലപ്പാറയില്‍നിന്നു എടുത്ത റെന്റ്‌ എ കാറില്‍ സുകന്യയുമായി സൂരജ്‌ ചുറ്റിക്കറങ്ങിയെന്നും ഗര്‍ഭിണിയായതിനാല്‍ ഒരുമിച്ചു ആത്മഹത്യചെയ്യാമെന്നു സമ്മതിപ്പിച്ചുവെന്നും സൂരജ്‌ മൊഴിനല്‍കിയിട്ടുണ്ട്‌. തുടര്‍ന്ന്‌ ഉറക്കത്തിലായിരുന്ന സുകന്യയെ കൊലപ്പെടുത്തി സുകന്യയുടെ ഇരുകൈകളും പിന്നിലാക്കി മൂന്നുവെട്ടുകല്ല്‌ ശരീരത്തില്‍ ചേര്‍ത്തുകെട്ടി 50 അടിയിലധികം താഴ്‌ചയുള്ള പാറമടയിലേക്ക്‌ തള്ളുകയായിരുന്നുവെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.