Breaking News

Trending right now:
Description
 
Oct 20, 2016

സെബാസ്റ്റ്യന്‍ പോളിനെ അഡ്വക്കറ്റ്‌സ്‌ അസോസിയേഷന്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു

image കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്യുന്നതിനെ എതിര്‍ത്തു സംസാരിച്ചതിനു പ്രമുഖ അഭിഭാഷകനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളിനെ കേരള ഹൈക്കോര്‍ട്ട്‌ അഡ്വക്കറ്റ്‌സ്‌ അസോസിയേഷന്റെ അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡു ചെയ്‌തു. കോഴിക്കോട്‌ പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ അഭിഭാഷകരെയും ജഡ്‌ജിമാരെയും വിമര്‍ശിച്ചതാണ്‌ ഇത്തരമൊരു നടപടിയില്‍ എത്തിച്ചത്‌. സെബാസ്റ്റ്യന്‍ പോളിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്‌തുവെന്നും ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നു കണ്ടെത്തിയെന്നും സസ്‌പെന്‍ഷന്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സെബാസ്‌റ്റിയന്‍ പോള്‍ നടത്തിയ പ്രസംഗിത്തിന്റെ വീഡിയോ പരിശോധിച്ചുവെന്നും അതു സംഘടനയുടെ അധികാരികളെയും ജുഡീഷ്യറിയേയും മുഴുവന്‍ നിയമസംവിധാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും എക്‌സിക്യുട്ടീവ്‌ കമ്മിറ്റി നിരീക്ഷിച്ചു. മാധ്യമങ്ങളില്‍നിന്നു നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ ജുഡീഷ്യറിയെയും അഭിഭാഷക സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്‌താവന തുടര്‍ന്നതതായി കണ്ടെത്തിയിട്ടുണ്ടെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്യാന്‍ കമ്മിറ്റിയെടുത്ത തീരുമാനം അച്ചടക്കസമിതിയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്‌.