Breaking News

Trending right now:
Description
 
Oct 19, 2016

ഇറോം ശര്‍മിള പുതിയ പാര്‍ട്ടി രൂപീകരിച്ചു

image മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അവകാശങ്ങള്‍ പൗരാവകാശങ്ങളെ തകിടം മറിക്കുന്നതിനെതിരെ 16 വര്‍ഷം നിരാഹാരസമരം നടത്തി ശ്രദ്ധേയയായ ഇറോം ശര്‍മിള പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കി. പീപ്പിള്‍സ്‌ റിസര്‍ജന്‍സ്‌ ആന്‍ഡ്‌ ജസ്റ്റിസ്‌ അലയന്‍സ്‌ എന്നാണ്‌ പുതിയ പാര്‍ട്ടിയുടെ പേര്‌. നിരാഹാരം അവസാനിപ്പിച്ചപ്പോള്‍ നാല്‍പത്തിനാലുകാരിയായ ഇറോം ശര്‍മിള സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ്‌ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്‌. അടുത്തവര്‍ഷം നിയമസഭയിലേക്ക്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ മത്സരിക്കുമെന്നും ഇറോം ശര്‍മിള വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാളുമായി ഇറോം ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉടന്‍ കാണുന്നതിനും ഇറോം ശര്‍മിള താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.