Breaking News

Trending right now:
Description
 
Oct 19, 2016

കൊച്ചിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുവഴി നഷ്ടപ്പെട്ടത്‌ 1.60 ലക്ഷം രൂപ

image എറണാകുളം കാക്കനാട്‌ സ്വദേശി അനില്‍കുമാറിന്‌ ഓണ്‍ലൈന്‍ തട്ടിപ്പുവഴി നഷ്ടമായത്‌ 1.60 ലക്ഷം രൂപ. കൊച്ചിയിലെ ഓണ്‍ലൈന്‍തട്ടിപ്പ്‌ അവസാനിക്കുന്നില്ലെന്നാണ്‌ സൂചനയാണ്‌ അനില്‍കുമാറിനുണ്ടായ നഷ്ടം. കൊച്ചിയില്‍ ഇതിനുമുമ്പും സമാനരീതിയില്‍ തട്ടിപ്പു നടന്നിട്ടുണ്ട്‌. ചൊവ്വാഴ്‌ച രാത്രിയിലാണ്‌ അനില്‍കുമാറിന്‌ പണം നഷ്ടപ്പെട്ടത്‌. അനില്‍കുമാറിന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ അക്കൗണ്ടില്‍നിന്നാണ്‌ പണം നഷ്ടപ്പെട്ടതെന്നാണ്‌ പൊലീസിന്‌ ലഭിച്ച വിവരം. പണം നഷ്ടപ്പെട്ടതോടെ കാര്‍ഡ്‌ ബ്ലോക്ക്‌ ചെയ്യുന്നതിനുള്ള നടപടികള്‍ അനില്‍കുമാര്‍ സ്വീകരിക്കുകയും ചെയ്‌തു. എച്ച്‌ഡിഎഫ്‌ സി ബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡാണ്‌ ഉപയോഗിക്കുന്നതെന്നു പറയുന്നു. തൃക്കാക്കര പൊലീസില്‍ പരാതി നല്‍കി. ചെന്നൈ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നാണ്‌ ഇതിനുമുമ്പും പണം പിന്‍വലിച്ചിരിക്കുന്നത്‌. ഇത്തരത്തില്‍തന്നെയാവാം ഇതുമെന്നാണ്‌ പൊലീസിന്റെ നിഗമനം.