Breaking News

Trending right now:
Description
 
Oct 18, 2016

എസ്‌ബിഐ ബാങ്കിന്റെ ഒട്ടേറെ എടിഎം കാര്‍ഡുകള്‍ ബ്ലോക്കുചെയ്‌തു

image വ്യപാകമായി പണം തട്ടിപ്പു നടക്കാനിടയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്‌ എസ്‌ബിഐയുടെയും അനുബന്ധ ബാങ്കുകളുടെയും എടിഎം കാര്‍ഡുകള്‍ രാജ്യവ്യാപകമായി ബ്ലോക്കു ചെയ്‌തു. സമീപകാലങ്ങളില്‍ തട്ടിപ്പുന നടന്ന എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിച്ചവരുടെ കാര്‍ഡുകളാണ്‌ ബ്ലോക്കുചെയ്‌തത്‌. ഇതില്‍ കേരളത്തില്‍നിന്നുള്ള ഇടപാടുകാര്‍ ഒട്ടേറെയുണ്ട്‌. വെള്ളിയാഴ്‌ചയായിരുന്നു നടപടി. പിന്നാലെ ഇതുസംബന്ധിച്ച്‌ എസ്‌എംഎസ്‌ സന്ദേശവുമെത്തി. ശാഖയില്‍ രേഖാമൂലം അപേക്ഷിച്ചാല്‍ ഒരാഴ്‌ചയ്‌ക്കകം പുതിയ ചിപ്‌ കാര്‍ഡ്‌ നല്‍കുമെന്നു മുംബൈയിലെ കോര്‍പ്പറേറ്റ്‌ ഓഫീസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഒളിക്യാമറ, സ്‌കിമ്മര്‍, വൈഫൈ റൗട്ടര്‍ എന്നിവ സ്ഥാപിച്ച്‌ എടിഎമ്മുകളില്‍നിന്നു കാര്‍ഡ്‌ വിവരങ്ങള്‍ ചോര്‍ത്തിയശേഷം അവ വ്യാജകാര്‍ഡിലേക്കു പകര്‍ത്തി അടുത്തകാലത്ത്‌ വന്‍ തട്ടിപ്പാണ്‌ നടന്നത്‌.