Breaking News

Trending right now:
Description
 
Oct 18, 2016

മുന്‍ മന്ത്രി കെ.ബാബുവിനെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു

image ബാര്‍ ലൈസന്‍സ്‌ നല്‍കിയതിലും ചില ബാറുകള്‍ക്കു സമീപത്തെ ബവ്‌കോ മദ്യക്കടകള്‍ അടച്ചുപൂട്ടിയതിലും അഴിമതിയാരോപിച്ചുള്ള പരാതിയില്‍ മുന്‍ മന്ത്രി കെ.ബാബുവിനെ എറണാകുളത്തെ റേഞ്ച്‌ ഓഫിസില്‍ വിളിച്ചുവരുത്തി വിജിലന്‍സ്‌ ചോദ്യം ചെയ്‌തു. രണ്ടരമണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. എഴുതി തയാറാക്കിയ ചോദ്യാവലി അനുസരിച്ചുള്ള മൊഴിയെടുക്കലാണ്‌ നടത്തിയത്‌. വ്യവസായിയും കേരള ഹോട്ടല്‍ ഇന്‍ഡസ്‌ട്രിയലിസ്‌റ്റ്‌സ്‌ അസോസിയേഷന്‍ നേതാവുമായ വി.എം.രാധാകൃഷ്‌ണന്‍ നല്‍കിയ പരാതിയിലാണ്‌ ബാബുവിനെതിരെ അന്വേഷണം. ബാര്‍ ലൈസന്‍സ്‌ നല്‍കാനുള്ള എക്‌സൈസ്‌ കമ്മിഷണറുടെ അധികാരത്തില്‍ കൈകടത്തല്‍, ചില ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതു മനപൂര്‍വം താമസിപ്പിക്കല്‍, ഇഷ്ടക്കാരുടെ ബിയര്‍ പാര്‍ലറുകള്‍ക്കു സമീപത്തെ ബവ്‌കോ ഔട്ട്‌ലെറ്റുകള്‍ പൂട്ടി ഒത്താശ ചെയ്‌തുകൊടുക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ്‌ പരാതിയിലുള്ളത്‌. ഈ ആരോപണങ്ങളൊക്കെയും ബാബു നിഷേധിച്ചു. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തൊട്ടടുത്തദിവസമാണ്‌ തനിക്കെതിരെ പരാതി നല്‍കിയിട്ടുള്ളതെന്നു അദ്ദേഹം വ്യക്തമാക്കി.