Breaking News

Trending right now:
Description
 
Oct 17, 2016

ബിജിമോള്‍ക്കെതിരെ നടപടിക്ക്‌ നീക്കം,ബിജിമോള്‍ പരാതി നല്‍കിയ തൊഴിലാളി യൂണിയന്‍ നേതാവിനെ സംരക്ഷിച്ചു പാര്‍ട്ടി

image
 തിരുവനന്തപുരം: ഗോഡ്‌ഫാദര്‍ പരാമര്‍ശത്തിന്റെ പേരില്‍ ഇ എസ്‌ ബിജിമോള്‍ക്കെതിരെ പാര്‍ട്ടി നടപടി. സംസ്ഥാന കൗണ്‍സിലില്‍ നിന്ന്‌ ജില്ലാ കൗണ്‍സിലിലേയ്‌ക്ക്‌ തരം താഴ്‌ത്താനാണ്‌ നീക്കം. എന്നാല്‍ ബിജിമോള്‍ തെളിവുകള്‍ സഹിതം രേഖാ മൂലം പരാതി നല്‍കിയ സംസ്ഥാന കൗണ്‍സിലംഗത്തെ സംരക്ഷിക്കുന്ന നടപടിയാണ്‌ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്‌.
ഒരു വാരികയില്‍ വന്ന അഭിമുഖത്തില്‍ ഗോഡ്‌ഫാദര്‍ ഉണ്ടോയെന്ന ചോദ്യത്തിന്‌ എനിക്ക്‌ രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ മുതല്‍ ഗോഡ്‌ഫാദറില്ലെന്നു പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ എന്നെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ബിജിമോള്‍ പറഞ്ഞിരുന്നു. ഈവിഷയത്തില്‍ ആരോപണവിധേയനായ നേതാവിനെതിരെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ തെളിവു നല്‍കിയിരുന്നു. ഇയാള്‍ പ്രമുഖ മാധ്യമത്തിലെ റിപ്പോര്‍ട്ടറോട്‌ വനിത എംഎല്‍എയെ വ്യക്തിഹത്യയും സ്വഭാവഹത്യയും നടത്തി വാര്‍ത്ത നല്‍കണമെന്നാവശ്യപ്പെടുന്ന ഓഡിയോ റിക്കോര്‍ഡ്‌ അടക്കമുള്ള തെളിവുകള്‍ നല്‍കിയിട്ടും പാര്‍ട്ടി ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചക്കുന്നത്‌. പാര്‍ട്ടിയുടെ തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഇദ്ദേഹം മുന്‍ എംഎല്‍എ സി എ കുര്യനെതിരെ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതിന്‌ അച്ചടക്ക നടപടി നേരിട്ടയാളാണ്‌.